
ഹത്ത മലനിരകളിൽ കുടുങ്ങിയ സഞ്ചാരികളെ രക്ഷപ്പെടുത്തി ദുബൈ പൊലീസ്
ഹത്ത മലനിരകളിൽ കുടുങ്ങിയ അഞ്ചു സഞ്ചാരികളെ ദുബൈ പൊലീസ് രക്ഷപ്പെടുത്തി. അപകടം നിറഞ്ഞ ഭൂപ്രദേശത്ത് നിന്ന് താഴേക്ക് ഇറങ്ങാനാകാതെ അഞ്ചുപേരും മലമുകളിൽ അകപ്പെടുകയായിരുന്നു. ദുബൈ പൊലീസിന്റെ എയർ വിങ് എയർ ആംബുലൻസ് ഉപയോഗിച്ച് അഞ്ചുപേരെയും താഴെയെത്തിച്ചു. രണ്ടു പൈലറ്റുമാർ, രണ്ടു എയർ ആംബുലൻസ് ഉദ്യോഗസ്ഥർ, ഒരു വഴികാട്ടി എന്നിവരാണ് രക്ഷാസംഘത്തിൽ ഉണ്ടായിരുന്നത്. രക്ഷപ്പെടുത്തിയ അഞ്ചുപേരെയും പിന്നീട് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കി. അഞ്ചു പേരടങ്ങുന്ന സംഘത്തിൽ നിന്ന് സഹായം അഭ്യർഥിച്ച് കോൾ ലഭിച്ചിരുന്നതായി എയർ വിങ്…