
ദുബൈ ഗാർഡൻ ഗ്ലോ പുതിയ സ്ഥലത്തേക്ക് മാറുന്നു
ദുബൈയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ കേന്ദ്രങ്ങളിലൊന്നായ ദുബൈ ഗാർഡൻ ഗ്ലോ പുതിയ സ്ഥലത്തേക്ക് മാറ്റുന്നു. 10ാമത് സീസൺ അവസാനിപ്പിച്ചുകൊണ്ട് ‘എക്‌സ്’ അക്കൗണ്ടിലൂടെ പുറത്തുവിട്ട അറിയിപ്പിലാണ് അധികൃതർ പുതിയ സ്ഥലത്തേക്ക് മാറ്റുന്നത് വെളിപ്പെടുത്തിയത്. പുതുമകളോടെയാണ് പുതിയ സ്ഥലത്ത് ഗാർഡൻ ഗ്ലോ ആരംഭിക്കുക. നിലവിൽ സഅബീൽ പാർക്കിലാണ് പ്രവർത്തിച്ചുവന്നിരുന്നത്. അടുത്ത സീസൺ ആരംഭിക്കുന്ന തീയതിയോ പുതിയ സ്ഥലമോ വെളിപ്പെടുത്തിയിട്ടില്ല. കുട്ടികളെയും കുടുംബങ്ങളെയും ധാരാളമായി ആകർഷിക്കുന്ന നഗരത്തിലെ വിനോദ കേന്ദ്രമാണ് ഗാർഡൻ ഗ്ലോ. 2015ലാണ് സഅബീൽ പാർക്കിൽ ഗാർഡൻ ഗ്ലോ തുറന്നത്….