
എലപ്പുള്ളിയില്‍ മദ്യക്കമ്പനിക്കുള്ള അനുമതി റദ്ദാക്കണം; യുഡിഎഫ്, ബിജെപി പ്രമേയങ്ങള്‍ പാസാക്കി പഞ്ചായത്ത്
മദ്യനിർമാണ കമ്പനിക്ക് അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എലപ്പുള്ളി പഞ്ചായത്ത് ഭരണസമിതിയിൽ പ്രമേയം അവതരിപ്പിച്ച് യുഡിഎഫും ബി ജെ പിയും. എട്ടിനെതിരെ 14 വോട്ടുകൾക്ക് രണ്ട് പ്രമേയവും പാസായി. യുഡിഎഫും ബിജെപിയും പ്രമേയത്തെ പിന്തുണച്ചു. എട്ട് സിപിഎം അംഗങ്ങൾ പ്രമേയത്തെ എതിർത്തു. ഭരണസമിതിയും ബിജെപിയും വികസനത്തിന് എതിര് നിൽക്കുന്നുവെന്നും സി പി എം ആരോപിച്ചു. സർക്കാർ പദ്ധതി നടത്തുന്നത് ചട്ടലംഘനം നടത്തിയെന്നാണ് പ്രമേയം. ജലം ഊറ്റുന്ന കമ്പനിക്ക് അനുമതി നൽകിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പരിസ്ഥിതി,കുടിവെള്ളം എന്നിവയ്ക്ക് ആഘാതമാകുന്ന പദ്ധതി…