ഡൽഹിയിൽ അടിതെറ്റി ആം ആദ്മി പാർട്ടി

ആം ആദ്മി പാർട്ടിയുടെ വോട്ട് ബാങ്കിലുണ്ടായ വൻ ചോർച്ചയാണ് ബി.ജെ.പിയുടെ വൻ മുന്നേറ്റത്തിന് വഴിവെച്ചതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ വോട്ട് ബാങ്കിലുണ്ടായ വൻ ചോർച്ചയാണ് ബി.ജെ.പിയുടെ വൻ മുന്നേറ്റത്തിന് വഴിവെച്ചതെന്നാണ്‌ പ്രാഥമിക റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. ഡൽഹിയിലെ മധ്യവർഗ വോട്ടർമാരും പൂർവാഞ്ചൽ വോട്ടർമാരും ഇത്തവണ ബി.ജെ.പിക്ക് അനുകൂലമായി വിധിയെഴുതി എന്നകാര്യം വ്യക്തമാണ്. മധ്യവർഗ വോട്ടർമാരും പൂർവാഞ്ചൽ വോട്ടർമാരുമാണ് 2015ലും 2020ലും ആം ആദ്മി പാർട്ടിയുടെ തകർപ്പൻ വിജയം ഉറപ്പാക്കുന്നതിൽ…

Read More

കേരളത്തിനുള്ള സന്ദേശം ആണ് ഈ ജനവിധി, മുന്നോട്ട് പോകണം എങ്കിൽ ബിജെപിയെ തെരഞ്ഞെടുക്കണം; അനിൽ ആന്‍റണി

ജനങ്ങൾക്ക് ഡബിൾ എഞ്ചിൻ സർക്കാർ വേണം എന്നതാണ് ഡൽഹി നൽകുന്ന സന്ദേശം ജനങ്ങൾക്ക് ഡബിൾ എഞ്ചിൻ സർക്കാർ വേണം എന്നതാണ് ഡൽഹി നൽകുന്ന സന്ദേശമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്‍റണി പറഞ്ഞു. കേന്ദ്ര സർക്കാരിലുള്ള വിശ്വാസം നിർണായകമായി. മുന്നോട്ട് പോകണം എങ്കിൽ ബിജെപിയെ തെരഞ്ഞെടുക്കണം എന്ന കേരളത്തിനുള്ള സന്ദേശം ആണ് ഈ ജനവിധിയെന്നും അനില്‍ ആന്‍റണി ഒരു മാധ്യമത്തോട് പറഞ്ഞു. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ മുന്നോട്ട് പോകുമ്പോൾ ബി ജെ പി അധികാരത്തിലേക്കെന്നാണ് ചിത്രം…

Read More

തലസ്ഥാനത്ത് വിജയാഘോഷം തുടങ്ങി ബിജെപി

വോട്ടെണ്ണൽ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ ബി ജെ പി അധികാരത്തിലേക്കെന്ന ചിത്രമാണ് വ്യക്തമാകുന്നത് ദില്ലി നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ ബി ജെ പി അധികാരത്തിലേക്കെന്ന ചിത്രമാണ് വ്യക്തമാകുന്നത്. ആപ്പിന് ശക്തികേന്ദ്രങ്ങളിൽ കാലിടറിയപ്പോള്‍ ബി ജെ പി നിലവിൽ ബഹുദൂരം മുന്നിലാണ്. ഇടയ്ക്കിടയ്ക്ക് ലീഡ് നില മാറി മറിയുന്നുണ്ടെങ്കിലും നിലവിൽ കേവല ഭൂരിപക്ഷം കടന്നുള്ള ബി ജെ പിയുടെ ലീ‍ഡ് നില 45 സീറ്റിലേക്കെത്തിയിട്ടുണ്ട്. ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മുഖ്യമന്ത്രി അതിഷിയും…

Read More

അവരുടെ ഓരോ നീക്കങ്ങളും എഎപിയെ ഭരണത്തിൽ നിന്നും നീക്കം ചെയ്യുവാനായിരുന്നു, ഡൽഹിയിൽ കെജ്‌രിവാൾ തന്നെ മുഖ്യമന്ത്രിയാകും; സൗരഭ് ഭരദ്വാജ്

പൊലീസ്, ഇഡി, സിബിഐ, ഇൻകം ടാക്സ് തുടങ്ങി എല്ലാ അധികാരങ്ങളും എഎപിക്ക് എതിരെ ഉപയോഗിച്ചിട്ടുണ്ട്. ഡൽഹിയിൽ അരവിന്ദ് കെജ്‌രിവാൾ നാലാം തവണയും തന്നെ മുഖ്യമന്ത്രിയാകുമെന്ന് എഎപി സ്ഥാനാർഥിയും ആരോഗ്യ മന്ത്രിയുമായ സൗരഭ് ഭരദ്വാജ്. ഓരോ നീക്കവും ഭരണത്തിൽ നിന്നും എഎപിയെ ഒഴിവാക്കാനുള്ളതായിരുന്നു എന്നും സൗരഭ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണത്തിൽ ദിനത്തിൽ പ്രതികരിക്കുകയായിരുന്നു സൗരഭ്. പൊലീസ്, ഇഡി, സിബിഐ, ഇൻകം ടാക്സ്, ഇലക്ഷൻ കമ്മീഷൻ തുടങ്ങി എല്ലാ അധികാരങ്ങളും എഎപിക്ക് എതിരെ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ജനങ്ങളുടെ അനുഗ്രഹം…

Read More

രാജ്യതലസ്ഥാനത്ത് കോൺഗ്രസിന് നേരിയ പ്രതീക്ഷ; ബാദ് ലിയിൽ മുന്നേറ്റം

ബാദ് ലിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ മുന്നേറ്റം പതിറ്റാണ്ടുകൾ ഭരിച്ച ഡൽഹിയിൽ കോൺഗ്രസിന്‍റെ കിതപ്പ് തുടങ്ങിയിട്ട് കാലങ്ങളായി. ഷീല ദീക്ഷിതിനെ അപ്രസക്തയാക്കി അരവിന്ദ് കെജ്രിവാളിനൊപ്പം നിന്ന ദില്ല ജനത ഇക്കുറി ഇതാ കോൺഗ്രസിന് വീണ്ടുമൊരു പ്രതീക്ഷ നൽകുകയാണ്. കഴിഞ്ഞ തവണ ഒരൊറ്റ സീറ്റിൽ പോലും ‘കൈ’ പിടിക്കാത്ത തലസ്ഥാനവാസികൾ ഇക്കുറി ബാദ് ലിയിൽ കോൺഗ്രസിന് പ്രതീക്ഷ നൽകുകയാണ്. വോട്ടെണ്ണൽ തുടങ്ങിയ എട്ട് മണി മുതൽ ഇതുവരെയും ബാദ് ലിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ മുന്നേറ്റമാണ് കാണുന്നത്. ദേവേന്ദർ യാദവാണ് കോൺഗ്രസിന്…

Read More

‘ത്രികോണ മത്സരത്തിന് ഡൽഹി’; രാജ്യതലസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി

രാജ്യതലസ്ഥാനത്ത് വിധിയെഴുത്ത് തുടങ്ങി. 70 സീറ്റുകളിലേക്ക് ഒറ്റ ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിനായി ഡൽഹി പോളിങ് ബൂത്തിലേക്ക്. ആംആദ്മി, ബിജെപി, കോൺഗ്രസ് എന്നീ പാർട്ടികളുടെ ത്രികോണ മത്സരത്തിനാണു ഡൽഹി വേദിയാകുന്നത്. എട്ടിനാണ് ഫലപ്രഖ്യാപനം. 96 വനിതകളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടെ 699 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 13,766 പോളിങ് സ്റ്റേഷനുകളിലായി 1.56 കോടി വോട്ടർമാരാണ് വിധിയെഴുതുക. വോട്ടർമാരിൽ 83.76 ലക്ഷം പുരുഷന്മാരും 72.36 ലക്ഷം സ്ത്രീകളും 1,267 പേർ ട്രാൻസ്ജെൻഡറുകളുമാണ്. കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പുകളിലും വമ്പൻ ഭൂരിപക്ഷത്തിലാണ് ആംആദ്മി…

Read More

 രാജ്യ തലസ്ഥാനം ഇന്ന് വിധിയെഴുതും; പ്രതീക്ഷയോടെ എഎപിയും ബിജെപിയും കോൺഗ്രസും;

ഒരു മാസത്തിലേറെ നീണ്ട പ്രചാരണ ചൂടിനൊടുവിൽ ഡൽഹി ജനത ഇന്ന് പോളിങ്ങ് ബൂത്തിൽ വിധിയെഴുതും. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 13766 പോളിംഗ് ബൂത്തുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിരിക്കുന്നത്. ഇതിൽ 3000 ബൂത്തുകൾ പ്രശ്നബാധിത ബൂത്തുകളാണ്. ഒന്നര കോടിയിലധികം വോട്ടർമാരാണ് ഡൽഹിയിലുള്ളത്. രാവിലെ 7 മണി മുതൽ പോളിങ്ങ് ആരംഭിക്കും. പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചും പ്രധാന പാര്‍ട്ടികളെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നു. തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ദില്ലിയിൽ സുരക്ഷ ശക്തമാക്കി. 220…

Read More

മാതൃകാപെരുമാറ്റച്ചട്ട ലംഘനം; ഡല്‍ഹി മുഖ്യമന്ത്രി അതിഷിക്കെതിരെ കേസ് എടുത്ത് പൊലീസ്

നിയമസഭാ തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ മുഖ്യമന്ത്രി അതിഷിക്കെതിരെയും എഎപി പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്ത് ഡല്‍ഹി പൊലീസ്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് അതിഷിക്കെതിരെ കേസ് എടുത്തത്. എന്നാല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചതിനാണ് എഎപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോവിന്ദ്പുരി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളിനെ തടയുകയും മര്‍ദിക്കുകയും ചെയ്തതിനാണ് എഎപി പ്രവര്‍ത്തകരായ അഷ്മിത്, സാഗർ മേത്ത എന്നിവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. അതേസമയം ബിജെപിയുടെ രമേഷ് ബിധുഡിക്കെതിരെ സംസാരിച്ചതിനാണ് തനിക്കെതിരായ കേസിന്…

Read More

ഡൽഹി നാളെ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം: സുരക്ഷ ശക്തം

നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ ഡൽഹിയിൽ ഇന്ന് നിശബ്ദ പ്രചാരണം. 70 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. ചൂടുപിടിച്ച പരസ്യ പ്രചാരണങ്ങൾക്കൊടുവിൽ അവസാന വോട്ടും ഉറപ്പാക്കാനുള്ള ഓട്ടത്തിലാണ് പാർട്ടികളും സ്ഥാനാർത്ഥികളും. വോട്ടെടുപ്പ് കണക്കിലെടുത്ത് ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. 220 അർധസൈനിക യൂണിറ്റുകളും 30000 പൊലീസ് ഉദ്യാഗസ്ഥരെയും ദില്ലിയിൽ വിന്യസിച്ചു. നാളെ രാവിലെ 7 മണി മുതൽ പോളിങ്ങ് ആരംഭിക്കും.  മദ്യ നയ അഴിമതി മുതല്‍ കു‍ടിവെള്ളത്തില്‍ വിഷം വരെ നിറഞ്ഞ് നിന്ന ആരോപണങ്ങള്‍ അടക്കം ഉയ‍ർന്നതായിരുന്നു ഡൽഹിയിലെ…

Read More

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; വോട്ടെണ്ണൽ ഈ മാസം എട്ടിന്

ഒരു മാസത്തോളം നീണ്ട ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ബിജെപി, കോൺഗ്രസ്, ആം ആദ്മി പാർട്ടി നേർക്കുനേർ മത്സരിക്കുന്ന ഡൽഹിയില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. 70 മണ്ഡലങ്ങളിൽ ബുധനാഴ്ചയാണ് വോട്ടെടുപ്പ്. ആദ്മി പാർട്ടി ശ്രമിക്കുമ്പോൾ, ഒരു അട്ടിമറിയാണ് കോൺഗ്രസ്സും ബിജെപിയും ലക്ഷ്യം വയ്ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ അണിനിരന്ന തീവ്ര പ്രചാരണമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. അതേസമയം അരവിന്ദ് കെജ്‌രിവാൾ എന്ന ഒറ്റയാൾ…

Read More