
പ്ലേ ഓഫിൽ ആര്; ഐപിഎല്ലിൽ ഇന്ന് ലഖ്‌നൗവിനും ഡല്‍ഹിക്കും നിർണായക മത്സരം
ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി കാപിറ്റല്‍സ് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം ജയിച്ചെ കഴിയു. ഡൽഹിക്കിപ്പോഴും സാധ്യതയുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റ് നോക്കുമ്പോൾ പുറത്തായ നിലയിലാണ്. 13 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി ആറാം സ്ഥാനത്തുള്ള ഡല്‍ഹി ഇന്ന് തോറ്റാൽ പ്ലേ ഓഫ് കാണാതെ മടങ്ങേണ്ടി വരും. എന്നാൽ ഇന്നത്തെ കളിയിൽ ജയിച്ചാലും ഡൽഹിക്ക് പ്ലേ ഓഫ് ഉറപ്പിക്കാനാകില്ല. കൂറ്റന്‍ ജയം നേടിയാല്‍ മാത്രമെ പ്രതീക്ഷയ്ക്ക് വകയുള്ളു. ആദ്യം…