യുജിസി കരട് റെഗുലേഷൻ; ബിജെപി ഇതര സംസ്ഥാനങ്ങളെ അണിനിരത്തി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ദേശീയ കൺവെൻഷൻ ഇന്ന്

ഗവർണറുടെ അതൃപ്തിക്കിടെ യുജിസി കരട് റെഗുലേഷനെതിരെ ബിജെപി ഇതര സംസ്ഥാനങ്ങളെ അണിനിരത്തി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ദേശീയ കൺവെൻഷൻ ഇന്ന് തിരുവനന്തപുരത്ത് നടക്കും. നിയമസഭ മന്ദിരത്തിൽ നടക്കുന്ന കണ്‍വെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പല വിസിമാരും പരിപാടി ബഹിഷ്കരിച്ചേക്കും. പ്രതിപക്ഷനേതാവ് വിഡി സതീശൻ പങ്കെടുക്കും. യുജിസി കരട് റെഗുലേഷനെ പ്രതിഷേധിക്കാൻ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പരിപാടിയിൽ പങ്കെടുക്കുന്ന കാര്യത്തിൽ വിസിമാര്‍ക്ക് തീരുമാനമെടുക്കാമെന്നാണ് ഗവര്‍ണറുടെ നിലപാട്. ഇതുസംബന്ധിച്ച വിലക്ക് രാജ്ഭവൻ ഏര്‍പ്പെടുത്തിയിട്ടില്ല. വിസിമാര്‍ക്ക് സ്വയം തീരുമാനിക്കാമെന്ന നിലപാടിലാണ്…

Read More

യുജിസി കരട് നയത്തിനെതിരായ കൺവെൻഷന്‍റെ മാർഗ നിർദേശങ്ങൾ പുറത്ത്

യുജിസി കരട് നയത്തിനെതിരായ കൺവെൻഷന്‍റെ മാർഗ നിർദേശങ്ങൾ ഉന്നത വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കി. പരിപാടിയുടെ ചെലവുകൾ അതാത് സർവ്വകലാശാലകൾ വഹിക്കണമെന്നാണ് സർക്കാരിന്റെ നിര്‍ദേശം. പങ്കെടുക്കുന്ന അധ്യാപകർക്കും വിദ്യാർഥികൾക്കും അവധി നൽകും. അതേസമയം കൺവെൻഷനെതിരെ ഇടപെടൽ ആവശ്യപ്പെട്ട് കേരള വിസി മോഹനൻ കുന്നുമ്മൽ ഗവർണർക്ക് കത്തയച്ചു. കൺവെൻഷനിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. ഈ സർട്ടിഫിക്കറ്റ് പ്രകാരം ആകും ഡ്യൂട്ടി ലീവ് അനുവദിക്കുക. നാളെയാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ചുള്ള കൺവെൻഷൻ നടക്കുന്നത്. പുതിയ ഭേദഗതി പ്രകാരം 55 ശതമാനം…

Read More

മാരാമണ്‍ കണ്‍വെന്‍ഷനിൽ നിന്ന് സതീശനെ ഒഴിവാക്കി; വിവാദത്തെക്കുറിച്ച്  അറിയില്ല, ആരെയും ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന് സഭാ നേതൃത്വം

മാരാമൺ കൺവെൻഷനിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഒഴിവാക്കി. നേരത്തെ ക്ഷണിച്ചെങ്കിലും മാർത്തോമാ സഭയിലെ രാഷ്ട്രീയ ഭിന്നതയെ തുടർന്ന് ആണ് ഒഴിവാക്കിയത്. എന്നാൽ, ആരെയും ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും വിവാദത്തെക്കുറിച്ച്  അറിയില്ലെന്നും സഭാ നേതൃത്വം അറിയിച്ചു.മാരാമൺ കൺവെൻഷന്‍റെ ഭാഗമായുള്ള പ്രധാന പരിപാടിയായ യുവവേദിലേക്ക് ആണ് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചിരുന്നത്. ഫെബ്രുവരി 15 തീയതിയിലേക്ക്  സതീശന്‍റെ ഓഫീസ് സമയവും നൽകി. എന്നാൽ, കഴിഞ്ഞദിവസം മാർത്തോമാ സഭ അധ്യക്ഷൻ അംഗീകരിച്ച ക്ഷണിതാക്കളുടെ പട്ടികയിൽ വി.ഡി. സതീശൻ ഇല്ല. സഭയ്ക്കുള്ളിൽ കോൺഗ്രസ്…

Read More