
പ്രസവാവധി നിഷേധിക്കപ്പെട്ട കോടതി ജീവനക്കാരിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം
പ്രസവാവധി നിഷേധിക്കപ്പെട്ട കോടതി ജീവനക്കാരിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതിയുടെ ഉത്തരവ്. മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജീവനക്കാരി വിവാഹിതയാണെന്ന് ഉറപ്പില്ലെന്ന് ചൂണ്ടിക്കാട്ടി കോടവാസൽ ജില്ലാ മജിസ്ട്രേറ്റ് കോടതി പ്രസവാവധി നിഷേധിച്ചതിനെതിരെ നൽകിയ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. രജിസ്ട്രാർ ജനറൽ നാല് ആഴ്ചയ്ക്കകം തുക കൈമാറണം. ജസ്റ്റിസുമാരായ ആർ സുബ്രഹ്മണ്യൻ, ജി അരുൾ മുരുകൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. ഓഫീസ് അസിസ്റ്റന്‍റായ കവിതയുടേത് രണ്ടാം വിവാഹം ആണെന്നും വിവാഹത്തിന് മുൻപ് ഗർഭിണിയായെന്നും പറഞ്ഞാണ്…