
ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനിലെ ജീവനക്കാർക്കെതിരെ പോക്സോ കേസ്
ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനിലെ ജീവനക്കാർക്കെതിരെ പോക്സോ കേസ്. കോയമ്പത്തൂരിലെ ഇഷ യോഗ ഹോം സ്കൂളിലെ നാല് ജീവനക്കാരുടെയും ഒരു വിദ്യാർഥിയുടെ പേരിലുമാണ് കേസ് രജിസ്റ്റർ ചെയ്തത്. ആന്ധ്രാ സ്വദേശിയായ വിദ്യാർഥി ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് കാണിച്ച് കുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് നടപടി. ആന്ധ്രാപ്രദേശിൽ നിന്നുള്ള 46 കാരിയായ ഒരു സ്ത്രീയാണ് പരാതി നൽകിയത്. 2017 നും 2019 നും ഇടയിൽ ഇഷ ഫൗണ്ടേഷനിൽ വിദ്യാർഥിയായിരുന്ന തന്റെ മകൻ സഹപാഠിയിൽ നിന്ന് ലൈംഗികാതിക്രമത്തിനും ഭീഷണികൾക്കും ഇരയായതായി…