ചീഫ് ജസ്റ്റിസിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തില്ല ; വിഷയം ചർച്ചയാക്കി കേന്ദ്ര സർക്കാർ

ചീഫ് ജസ്റ്റിസായി ആയി സഞ്ജീവ് ഖന്നയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുക്കാത്തതിനെ ചർച്ചയാക്കി കേന്ദ്ര സർക്കാർ വൃത്തങ്ങൾ. സഞ്ജീവ് ഖന്നയുടെ അമ്മാവനും മുൻ ജഡ്ജിയുമായ എച്ച്.ആർ ഖന്ന ഇന്ദിരാ ഗാന്ധിക്കെതിരെ വിധി പറഞ്ഞതു കൊണ്ടാണ് പരിപാടിയിൽ നിന്നും രാഹുൽ ഗാന്ധി വിട്ടു നിന്നതെന്നാണ് പ്രചാരണം. നിലവിൽ വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് രാഹുൽ ഗാന്ധി. പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണം കലാശക്കൊട്ടിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി പ്രചാരണത്തിനായി വയനാട്ടിലെത്തിയത്. ഇന്ന് രാവിലെയാണ് സഞ്ജീവ്…

Read More

ആരെയെങ്കിലും വിഷമിപ്പിച്ചെങ്കിൽ ക്ഷമിക്കണം ; വിടവാങ്ങൽ പ്രസംഗത്തിൽ വികാരഭരിതനായി ചീഫ് ജസ്റ്റിവ് ഡി.വൈ ചന്ദ്രചൂഡ്

കോടതി മുറിയിലെ അവസാന പ്രവൃത്തിദിനവും പൂർത്തിയാക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന കാലത്ത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് അദ്ദേഹം വിടവാങ്ങൽ പ്രസം​ഗത്തിൽ പറഞ്ഞു. പരിപാടിയിൽ പങ്കെടുത്ത ഓരോരുത്തർക്കും നന്ദി പറഞ്ഞ അദ്ദേഹം ഇടയ്ക്ക് വികാരാധീനനാകുകയും ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്കാണ് ഈ ചടങ്ങ് സംഘടിപ്പിക്കുന്നത് എന്ന് അറിഞ്ഞപ്പോൾ ആരെങ്കിലും പങ്കെടുക്കാൻ കോടതിയിൽ ഉണ്ടാകുമോ എന്നാണ് ആദ്യം കരുതിയതെന്ന് ചന്ദ്രചൂഡ് പറഞ്ഞു. എന്നാൽ വിരമിക്കൽ ചടങ്ങിന് സാക്ഷിയാകാൻ ഒരുപാട്…

Read More

ഗണപതി പൂജക്ക് മോദി വീട്ടിൽ വന്നതിൽ തെറ്റില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.​വൈ. ചന്ദ്രചൂഡ്

ഗ​ണേ​ശോ​ത്സ​വ പൂ​ജ​ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വീട്ടിൽ വന്നതിൽ തെറ്റില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. ചീഫ് ജസ്റ്റിസ് പദവിയിൽനിന്ന് നവംബർ 10ന് വിരമിക്കുന്നതിന് മുന്നോടിയായി ഇന്ത്യൻ എക്‌സ്‌പ്രസ് സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംവിധാനത്തിൽ തങ്ങളുടെ ഉത്തരവാദിത്തമെന്താണെന്ന് ജഡ്ജിമാർക്കും അവരുടെ ഉത്തരവാദിത്തമെന്താണെന്ന് രാഷ്ട്രീയക്കാർക്കുമറിയാം. ജുഡീഷ്യറിയും എക്‌സിക്യൂട്ടിവും തമ്മിലുള്ള അധികാര വിഭജനം ഇരുകൂട്ടരും തമ്മിൽ കണ്ടുമുട്ടാൻ പാടില്ലെന്ന് അർഥമാക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി. രാഷ്ട്രപതി ഭവനിലും മറ്റും…

Read More

‘കോടതിമുറിയാണ് കഫേ അല്ല, യെസ് എന്ന് പറയണം’; അഭിഭാഷകനോട് ചീഫ് ജസ്റ്റിസ്

കോടതിയെ അഭിസംബോധന ചെയ്യുമ്പോൾ ‘യാ’ എന്ന വാക്ക് ഉപയോഗിച്ചതിന് അഭിഭാഷകനെ ശകാരിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. ‘യാ’ പ്രയോഗം തനിക്ക് അലർജിയുണ്ടാക്കുന്നതാണെന്നും ഇത് കോടതിമുറിയാണ് കഫേ അല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. മുൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് 2018-ൽ സമർപ്പിച്ച ഹർജിയിൽ വാദത്തിനിടെയാണ് ചന്ദ്രചൂഡിന്റെ പരാമർശം. ഇതൊരു ആർട്ടിക്കിൾ 32 ഹർജിയാണോയെന്നും ഒരു ജഡ്ജിയെ പ്രതിയാക്കി നിങ്ങൾക്കെങ്ങനെ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്യാനാകുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. ഈ…

Read More

സ്ത്രീകൾ രാത്രികാലങ്ങളിൽ ജോലി ചെയ്യാൻ പാടില്ലെന്ന് പറയാൻ സാധിക്കില്ല; പശ്ചിമബംഗാൾ സർക്കാരിനെതിരേ വിമർശിച്ച് ഡിവൈ ചന്ദ്രചൂഡ്

വനിതാ ഡോക്ടർമാരുടെ രാത്രികാല ജോലി മാറ്റവുമായി ബന്ധപ്പെട്ട ഉത്തരവിൽ പശ്ചിമ ബംഗാൾ സർക്കാരിനെ വിമർശിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ആർ.ജി. കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനു പിന്നാലെ സർക്കാർ ആശുപത്രികളിൽ വനിതാ ഡോക്ടർമാർക്ക് രാത്രി ജോലി ഒഴിവാക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. ഇതിനെതിരേയാണ് ചീഫ് ജസ്റ്റിസ് വിമർശനവുമായി രംഗത്തെത്തിയത്. അവർക്ക് സുരക്ഷ ഒരുക്കേണ്ടത് സർക്കാരാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. വനിതകൾക്ക് രാത്രി ജോലി ചെയ്യാൻ പാടില്ലെന്ന് എങ്ങനെയാണ് പറയാൻ സാധിക്കുക. വനിതാ ഡോക്ടർമാർക്ക്…

Read More

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ വസതിയിലെ ഗണപതി പൂജയിൽ പങ്കെടുത്ത് പ്രധാനമന്ത്രിയും; വിമർശിച്ച് പ്രശാന്ത് ഭൂഷൺ

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ വീട്ടിൽ നടന്ന ഗണപതി പൂജയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചീഫ് ജസ്റ്റിസിനും പത്‌നി കൽപ്പന ദാസിനുമൊപ്പമാണ് അദ്ദേഹം പൂജയിൽ പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്‌സിലൂടെ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ വീട്ടിലെ ഗണപതി പൂജയിൽ പങ്കെടുത്ത പ്രധാനമന്ത്രിയ്ക്ക് എതിരെ വിമർശനം ഉയർന്നുകഴിഞ്ഞു. ഒരു സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് നരേന്ദ്ര മോദിയ്ക്ക് അനുവാദം നൽകിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നടപടി…

Read More

ഒരു കേസിൽ കസ്റ്റഡിയിലുള്ള പ്രതിക്ക് മറ്റൊരു കേസിൽ മുൻകൂർ ജാമ്യം തേടാൻ അർഹതയുണ്ട്; സുപ്രീം കോടതി

ഒരു കേസിൽ കസ്റ്റഡിയിലുള്ള പ്രതിക്ക് മറ്റൊരു കേസിൽ മുൻകൂർ ജാമ്യം തേടാൻ അർഹതയുണ്ടെന്ന് സുപ്രീം കോടതി. ഒരു കേസിൽ തടവിലായ പ്രതിക്ക് മറ്റൊരു കേസിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിക്കാൻ അർഹതയുണ്ടോ എന്ന നിയമപരമായ ചോദ്യം ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ. ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കുകയായിരുന്നു. ആ കുറ്റവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടാത്തിടത്തോളം പ്രതിക്ക് മുൻകൂർ ജാമ്യം തേടാൻ അർഹതയുണ്ടെന്നും ആ കേസിലും അറസ്റ്റ് ചെയ്യപ്പെടുകയാണെങ്കിൽ പതിവ് ജാമ്യത്തിന്…

Read More

സുപ്രീംകോടതി ചീഫ് ജസ്റ്റിസിൻ്റെ പേരിലും പണം തട്ടാൻ ശ്രമം ; പൊലീസിൽ പരാതി നൽകി സുപ്രീംകോടതി

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പേരില്‍ ആള്‍മാറാട്ടം നടത്തി പണം നേടാൻ ശ്രമിച്ച സോഷ്യല്‍ മീഡിയ ഹാൻഡിലിനെതിരെ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കി സുപ്രീംകോടതി. കാബ് ബുക്ക് ചെയ്യാനായി 500 രൂപ ചോദിച്ചുകൊണ്ടുള്ള സന്ദേശമാണ് ചീഫ് ജസ്റ്റിസിന്റെ പേരിൽ പ്രചരിച്ചത്. സോഷ്യൽ മീഡിയയിൽ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിച്ചതിനെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുകയും പിന്നാലെ നടപടി എടുക്കുകയും ചെയ്യുകയായിരുന്നു. ഇതേത്തുടർന്ന്, സുപ്രീം കോടതിയുടെ സുരക്ഷാ വിഭാഗം ചീഫ് ജസ്റ്റിസിൻ്റെ പരാതി ഏറ്റെടുത്ത് സൈബർ…

Read More

‘സുപ്രീം കോടതിയിൽ എത്താൻ 500 രൂപ അയച്ചു തരാമോ?’; ചീഫ് ജസ്റ്റിസിന്റെ പേരിൽ സൈബർ തട്ടിപ്പിന് ശ്രമം, അന്വേഷണം

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ പേരിൽ സൈബർ തട്ടിപ്പിന് ശ്രമം. പ്രധാനപ്പെട്ട കൊളീജിയം യോഗത്തിൽ പങ്കെടുക്കാൻ സുപ്രീം കോടതിയിൽ എത്താൻ 500 രൂപ ആവശ്യപ്പെട്ടാണ് സന്ദേശം അയച്ചിരിക്കുന്നത്. അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതി ഡൽഹി പൊലീസിന്റെ സൈബർ സെല്ലിന് പരാതി നൽകി. ”ഞാൻ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ. ഞങ്ങൾക്ക് ഒരു പ്രധാനപ്പെട്ട കൊളീജിയം മീറ്റിങ് ഉണ്ട്. കൊണാട്ട് പ്ലേസിൽ കുടുങ്ങി കിടക്കുകയാണ്. ടാക്‌സി പിടിക്കാൻ 500 രൂപ അയച്ചു തരാമോ. കോടതിയിൽ എത്തിയാൽ ഉടൻ…

Read More

അച്ചടക്കത്തി​ന്‍റെയോ വിദ്യാഭ്യാസത്തി​ന്‍റെയോ പേരിൽ കുട്ടികളെ ശിക്ഷിക്കുന്നത് ക്രൂരമെന്ന് ഛത്തീസ്ഗഢ് ഹൈകോടതി

അച്ചടക്കത്തി​ൻറെയോ വിദ്യാഭ്യാസത്തി​ൻറെയോ പേരിൽ കുട്ടിയെ സ്‌കൂളിൽ ശാരീരിക പീഡനത്തിന് വിധേയമാക്കുന്നത് ക്രൂരമാണെന്ന് വ്യക്തമാക്കി ഛത്തീസ്ഗഢ് ഹൈകോടതി. കുട്ടിയെ നന്നാക്കാനെന്ന പേരിലുള്ള ശാരീരിക ശിക്ഷ വിദ്യാഭ്യാസത്തി​ൻറെ ഭാഗമാകില്ലെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് രമേഷ് സിൻഹയും ജസ്റ്റിസ് രവീന്ദ്ര കുമാർ അഗർവാളും അടങ്ങുന്ന ഡിവിഷൻ ബെഞ്ചണ് ജൂലൈ 29ന് പുറപ്പെടുവിച്ച ഉത്തരവിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവ​ൻറെ/ അവളുടെ അവകാശവുമായി പൊരുത്തപ്പെടുന്നതല്ല ശാരീരിക ശിക്ഷ ചുമത്തുന്നത്. കൂടാതെ ചെറുതായിരിക്കുക എന്നത് ഒരു…

Read More