വിദ്വേഷ പരാമർശം; പിസി ജോർജ് വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചു

ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശ കേസിൽ റിമാൻഡിലായ പിസി ജോർജ് വീണ്ടും ജാമ്യാപേക്ഷ നൽകി. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയിലാണ് പിസി ജോർജ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ഇത് കോടതി വ്യാഴാഴ്‌ച പരിഗണിക്കും. ഇന്നലെ റിമാൻഡിലായതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങൾ അനുഭവപ്പെട്ടതോടെ പിസി ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജി ഐസിയുവിൽ ഡോക്‌ടർമാരുടെ നിരീക്ഷണത്തിൽ കഴിയുകയാണ് അദ്ദേഹം. 48 മണിക്കൂർ നിരീക്ഷണമാണ് ഡോക്‌ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇസിജിയിൽ വ്യതിയാനം കണ്ടതിനെ തുടർന്നാണ് ജോ‌ർജിനെ മെഡിക്കൽ കോളേജിലെത്തിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതിനുശേഷമായിരിക്കും…

Read More

ഉത്സവത്തിന് അനുമതി ഇല്ലാതെ ആനയെ എഴുന്നള്ളിച്ചു; ഉടമക്കെതിരേയും ക്ഷേത്ര ഭാരവാഹികൾക്കെതിരേയും കേസ്

അനുമതി ഇല്ലാതെ ഉത്സവത്തിനു ആനയെ എഴുന്നള്ളിച്ചതിന് കേസെടുത്തു. കോഴിക്കോട് ബാലുശ്ശേരി പൊന്നാരം തെരു ശ്രീ മഹാഗണപതി ക്ഷേത്ര ഭാരവാഹികൾക്ക് എതിരെയാണ് വനം വകുപ്പ് കേസ് എടുത്തത്. ആനയുടമക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്.  നാട്ടാന പരിപാലന ചട്ടവും, വന്യജീവി സംരക്ഷണ നിയമവും അനുസരിച്ചാണ് കേസ്. ആനയെ എഴുന്നള്ളിക്കാൻ നൽകിയ അപേക്ഷ അധികൃതർ തള്ളിയിരുന്നു. തുടർന്ന് ഉത്സവത്തിന് ആനയെ എഴുന്നള്ളിക്കുകയായിരുന്നു. അതേസമയം, കേസിനെ നിയമപരമായി നേരിടുമെന്ന് ക്ഷേത്ര കമ്മറ്റി പ്രതികരിച്ചു. ആചാരം ലംഘിക്കാൻ കഴിയാത്തതിനാലാണ് ഒരു ആനയെ ഉപയോഗിച്ച് എഴുന്നള്ളത്…

Read More

ഭക്ഷണം വൈകിയതിന് ഹോട്ടലിൽ അതിക്രമം; നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിക്കെതിരെ കേസ്

എറണാകുളം രായമംഗലത്ത് ഹോട്ടലിൽ കയറി അതിക്രമം നടത്തിയ നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിക്കെതിരെ പൊലീസ് കേസെടുത്തു. ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും തെറി വിളിച്ചതിനും കുറുപ്പുംപടി പൊലീസാണ് കേസെടുത്തത്. ഭക്ഷണം വൈകിയതിനാണ് ഹോട്ടലിലെ ചില്ല് ഗ്ലാസുകൾ സുനി തകർത്തെന്നും എഫ്ഐആറിലുണ്ട്. നടിയെ ആക്രമിച്ച കേസിൽ കർശന ജാമ്യ വ്യവസ്ഥകളോടെ ജയിലിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയാണ് സുനി വീണ്ടും കേസിൽ പ്രതിയാകുന്നത്.

Read More

മത വിദ്വേഷ പരാമർശ കേസ്: പിസി ജോർജ് ഇന്ന് ഹാജരാകും 

ചാനൽ ചർച്ചയിലെ മത വിദ്വേഷ പരാമർശ കേസിൽ പി സി ജോർജ് ഇന്ന് ഹാജരാകും. അന്വേഷണ ഉദ്യോഗസ്ഥനായ ഈരാറ്റുപേട്ട ഇൻസ്പെക്ടർക്ക് മുന്നിലാണ് ഹാജരാവുക. രാവിലെ പത്ത് മണിക്ക് ബിജെപി പ്രവർത്തകർക്കൊപ്പമാകും പി സി ജോർജ് പൊലീസ് സ്റ്റേഷനിലെത്തുക. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം തേടിയിരുന്നു. ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം…

Read More

പെരിന്തൽമണ്ണയിലെ റിംഷാനയുടെ മരണം; ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്

പെരിന്തൽമണ്ണയിൽ ഭർതൃ വീട്ടിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. റിംഷാനയുടെ ഭർത്താവ് മുസ്തഫക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതിനെതിരെയാണ് കേസ്. ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം രം​ഗത്തെത്തിയിരുന്നു. രണ്ടാമതും പെൺകുഞ്ഞിനെ പ്രസവിച്ചതോടെ ഭർത്താവ് മുസ്തഫ മകളെ പീഡിപ്പിക്കാൻ തുടങ്ങിയെന്ന് റിംഷാനയുടെ മാതാവ് സുഹ്റ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  ജനുവരി 5നാണ് പെരിന്തൽമണ്ണ എടപ്പറ്റ പാതിരിക്കോട് മേലേതിൽ റിംഷാനയെ ഇവർ താമസിച്ചിരുന്ന വാടക ക്വാര്‍ട്ടേഴ്സില്‍  മരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ  മരണത്തിലെ ദുരൂഹത…

Read More

കട്ടിപ്പാറയിൽ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം; പൊതു വിദ്യാഭ്യാസ ഡയറക്ടർ രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം: കേസെടുത്തു മനുഷ്യാവകാശ കമ്മീഷൻ

കട്ടിപ്പാറയിൽ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തു. സംഭവത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഉത്തരവിടുകയായിരുന്നു. അടുത്തമാസം 26ന് കോഴിക്കോട് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കാനാണ് തീരുമാനം.  എയ്‌ഡഡ് സ്‌കൂൾ അധ്യാപികയായ കോഴിക്കോട് കട്ടിപ്പാറ സ്വദേശി അലീന ബെന്നിയാണ് മരിച്ചത്. വീടിനുള്ളിലാണ് തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. കോടഞ്ചേരി സെൻറ് ജോസഫ് എൽ പി സ്കൂൾ അധ്യാപികയാണ്. ആറ് വർഷമായി ശമ്പളം…

Read More

അദാനിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ്; ഇന്ത്യയുടെ സഹായം തേടി യുഎസ്

കൈക്കൂലി, സാമ്പത്തിക തട്ടിപ്പ് ഉൾപ്പെടെയുള്ള കേസുകളിൽ അദാനി ഗ്രൂപ്പ് സ്ഥാപകൻ ഗൗതം അദാനിക്കും, സാഗർ അദാനിക്കും എതിരായ അന്വേഷണത്തിൽ ഇന്ത്യയുടെ സഹായം തേടി യുഎസ്. യുഎസ് ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (എസ്ഇസി) ആണ് ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്. ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ചതായി റെ​ഗുലേറ്റർ ന്യൂയോർക്ക് ജില്ലാ കോടതിയെ അറിയിച്ചിട്ടുണ്ട്. അദാനിയും മറ്റ് ആരോപണവിധേയരും ഇന്ത്യയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. സെക്യൂരിറ്റീസ് തട്ടിപ്പ്, 265 മില്യൺ ഡോളറിൻ്റെ (ഏകദേശം 2200 കോടി) കൈക്കൂലി…

Read More

നെന്മാറ ഇരട്ട കൊലക്കേസ് പ്രതി ചെന്താമരയുടെ ആദ്യ കേസിലെ ജാമ്യം റദ്ദാക്കി

2019ൽ പോത്തുണ്ടി സ്വദേശിനി സജിതയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ചെന്താമരയുടെ ജാമ്യം റദ്ദാക്കി. നെന്മാറ ഇരട്ട കൊലക്കേസ് പ്രതിയായ സാഹചര്യത്തിലാണ് ആദ്യ കേസിലെ ജാമ്യം റദ്ദാക്കിയിരിക്കുന്നത്. പാലക്കാട് സെഷൻസ് കോടതിയുടേതാണ് ഈ നടപടി. 2019ൽ പോത്തുണ്ടി സ്വദേശിനി സജിതയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടയിലാണ് ചെന്താമര ജാമ്യത്തിൽ ഇറങ്ങിയത്. എന്നാൽ ഈ ജാമ്യവ്യവസ്ഥ പൂർണമായി ലംഘിച്ചുകൊണ്ട് പോത്തുണ്ടിയിലെ ബോയിങ് കോളനിയിൽ താമസിച്ച് വീണ്ടും രണ്ടു കൊലപാതകങ്ങൾ നടത്തുകയായിരുന്നു ചെന്താമര. ചെന്താമര കോളനിയിൽ താമസിച്ചതുൾപ്പെടെ ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് നാട്ടുകാർ…

Read More

അമേരിക്ക രണ്ടാം ഘട്ടത്തിൽ നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരിൽ കൊലക്കേസ് പ്രതികളും; അമൃത്‌സറിലെത്തിയ രണ്ട് യുവാക്കൾ പിടിയിൽ

അനധികൃത കുടിയേറ്റത്തെ തുടർന്ന് അമേരിക്ക രണ്ടാം ഘട്ടത്തിൽ നാടുകടത്തിയ രണ്ട് ഇന്ത്യൻ യുവാക്കളെ കൊലപാതക കേസിൽ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി അമൃത്‌സർ വിമാനത്താവളത്തിൽ അമേരിക്കയുടെ സി17 സൈനിക വിമാനത്തിൽ എത്തിയ പ്രതികളാണ് പിടിയിലായത്. കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കൊലപാതകക്കേസിലാണ് രാജ്‌പുര സ്വദേശികൾ പിടിയിലായത്. സണ്ണി എന്ന സന്ദീപ് സിംഗ്, പ്രദീപ് സിംഗ് എന്നിവരെ അറസ്റ്റ് ചെയ്തതായി സീനിയർ പൊലീസ് സൂപ്രണ്ട് (എസ്എസ്‌പി) നാനക് സിംഗ് അറിയിച്ചു. രാജ്പുര പൊലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള…

Read More

‘രാഹുൽ രാജ് കോമ്രേഡ്’; റാഗിംഗ് കേസിലെ പ്രതികളിലൊരാൾ സിപിഎം അനുകൂല സംഘടനയായ കെജിഎസ്എൻഎയുടെ ജനറൽ സെക്രട്ടറി

ഗാന്ധിനഗർ ഗവ. നഴ്‌സിംഗ് കോളേജിലെ റാഗിംഗ് കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾ കേരള ഗവൺമെന്റ് സ്റ്റുഡന്റ്‌സ് നഴ്‌സസ് അസോസിയേഷന്റെ (കെജിഎസ്എൻഎ) സംസ്ഥാന ജനറൽ സെക്രട്ടറി. മലപ്പുറം വണ്ടൂർ കരുമാരപ്പറ്റ രാഹുൽ രാജ് (22) ആണ് കഴിഞ്ഞദിവസം അറസ്റ്റിലായ അഞ്ച് പ്രതികളിലൊരാൾ. നഴ്‌സിംഗ് വിദ്യാർത്ഥികളുടെ സിപിഎം അനുകൂല സംഘടനയാണ് കെജിഎസ്എൻഎ. നേരത്തെ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു രാഹുൽ രാജ്. കഴിഞ്ഞ സമ്മേളനത്തിലാണ് രാഹുലിനെ സംസ്ഥാന കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഇത് സംബന്ധിച്ച് പോസ്റ്റ് ഇയാൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ‘രാഹുൽ…

Read More