
മുൻ എം.എൽ.എ പ്രതിയായ ഹണി ട്രാപ് മോഡൽ തട്ടിപ്പ് കേസിൽ ഒത്തു തീർപ്പിന് ശ്രമം
ഹണി ട്രാപ് മോഡലിൽ തൊടുപുഴയിലെ ജ്വല്ലറിയിൽ നിന്ന് 10 ലക്ഷത്തോളം രൂപയുടെ സ്വർണം തട്ടിയ കേസിൽ ഒത്തുതീർപ്പിന് ഉന്നതതല സമ്മർദമെന്ന് റിപ്പോർട്ട്. ജ്വല്ലറിയിൽ നിന്ന് എടുത്തുകൊണ്ടുപോയ സ്വർണത്തിന്റെ പണം നൽകി തൊടുപുഴ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി പിൻവലിപ്പിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന വിവരമാണ് പുറത്തു വരുന്നത്. മുൻ എം.എൽ.എ മാത്യു സ്റ്റീഫൻ ഒന്നാം പ്രതിയായ കേസിൽ ഉന്നത രാഷ്ട്രീയ നേതാവാണ് ഒത്തുതീർപ്പ് നീക്കങ്ങൾക്ക് പിന്നിൽ. ഇതിന്റെ ഭാഗമായി തൊടുപുഴയിലെ ചില വ്യാപാര പ്രമുഖരെ ബന്ധപ്പെടുകയും ചെയ്തിരുന്നു. സാമ്പത്തിക…