ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

എറണാകുളത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. ഇൻഫോപാർക്ക് പാറക്കാമുഗൾ കമലഹാസന്‍റെ മകൻ ആകാശാണ് മരിച്ചത്. 15 വയസായിരുന്നു. തൃപ്പൂണിത്തുറ എആർ ക്യാമ്പിന് സമീപമുള്ള കുളത്തിലാണ് കുട്ടി മുങ്ങി മരിച്ചത്. മൂന്ന് കുട്ടികൾ കുളത്തിൽ ഒരുമിച്ചിറങ്ങി അപകടത്തില്‍പെടുകയായിരുന്നു. ഇരുമ്പനം ലേക് മൗണ്ട് ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആണ് ആകാശ്.

Read More

ആലുവയില്‍ കാണാതായ 13കാരൻ തിരിച്ചെത്തി; ആശ്വാസത്തില്‍ കുടുംബം; പൊലീസ് മൊഴിയെടുക്കും

ആലുവയില്‍ കാണാതായ 13 വയസുകാരൻ മടങ്ങി വന്നു. കാണാതായെന്ന പരാതിയില്‍ അന്വേഷണം ഊ‍ർജ്ജിതമാക്കിയിരിക്കെയാണ് കുട്ടി തിരികെ വീട്ടിലേക്ക് എത്തിയത്. കുട്ടിയില്‍ നിന്ന് പൊലീസ് വിശദമായി മൊഴിയെടുക്കും. ആലുവ എസ്‌എൻഡിപി സ്കൂള്‍ വിദ്യാർത്ഥിയായ തായിക്കാട്ടുകര സ്വദേശിയായ കുട്ടിയാണ് ചൊവ്വാഴ്ച രാത്രി മുതല്‍ കാണാതായെന്ന പരാതി ഉയർന്നത്. കുട്ടി ആലുവ പരിസരത്ത് തന്നെ ഉണ്ടായിരുന്നുവെന്നാണ് പൊലീസിൻ്റെ ഇപ്പോഴത്തെ നിഗമനം. ചൊവ്വാഴ്ച രാത്രി മുതലാണ് കുട്ടിയെ കാണാതായത്. വീട്ടില്‍ നിന്ന് ചായ കുടിക്കാനെന്ന് പറഞ്ഞ് പോയ കുട്ടി രാവിലെയാണ് തിരികെ വന്നത്….

Read More

ഹൈദരാബാദിൽ ലിഫ്റ്റിൽ കുടുങ്ങിയ നാലര വയസ്സുകാരന് ദാരുണാന്ത്യം

ഹൈദരാബാദിൽ ലിഫ്റ്റിൽ കുടുങ്ങിയ നാലര വയസ്സുകാരൻ മരിച്ചു. സന്തോഷ് നഗർ കോളനിയിലെ മുജ്‍തബ എന്ന അപ്പാർട്ട്മെന്‍റിലുള്ള ലിഫ്റ്റിലാണ് കുഞ്ഞ് കുടുങ്ങിയത്. അപ്പാർട്ട്മെന്‍റിലെ നേപ്പാൾ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ ശ്യാം ബഹദൂറിന്റെ മകൻ സുരേന്ദർ ആണ് മരിച്ചത്.ലിഫ്റ്റിന് തൊട്ടടുത്തുനിന്നും കളിച്ചുകൊണ്ടിരുന്ന സുരേന്ദര്‍ അതിന്റെ ഗ്രില്ലുകൾ വലിച്ചടച്ചപ്പോൾ കുടുങ്ങിയെന്നാണ് സൂചന. ഇത് ആരുടേയും ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് വിവരം. മകനെ കാണാതിരുന്ന മാതാപിതാക്കൾ ലിഫ്റ്റിനടുത്തേക്ക് അന്വേഷിച്ച് എത്തിയപ്പോഴാണ് ചോരയിൽകുളിച്ച നിലയിൽ സുരേന്ദറിനെ കണ്ടെത്തുന്നത്. തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.നേപ്പാള്‍ സ്വദേശികളായ ഇവര്‍ ഏഴുമാസം…

Read More

57 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം; കുഴൽക്കിണറിൽ നിന്ന് പുറത്തെടുത്ത അഞ്ചുവയസുകാരൻ മരിച്ചു

രാജസ്ഥാനിലെ ദൗസയിൽ 150 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ അഞ്ച് വയസുകാൻ മരിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് കാളിഖാഡ് ഗ്രാമത്തിലെ വയലിൽ കളിക്കുന്നതിനിടെ ആര്യൻ എന്ന കുട്ടി തുറന്ന കുഴൽക്കിണറിൽ വീഴുന്നത്. 57 മണിക്കൂർ നീണ്ട രക്ഷപ്രവർത്തനത്തിനൊടുവിൽ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പെപ്പ് വഴി കുട്ടിക്ക് ഓക്സിജൻ വിതരണം ചെയ്താണ് അത്രയും നേരം ജീവൻ നിലനിർത്തിയത്. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്)​,​ സംസ്ഥാന ദുരന്ത നിവാരണ സേന,​ സിവിൽ…

Read More

ബലൂൺ തൊണ്ടയിൽ കുടുങ്ങി; 13 വയസുകാരന് ദാരുണാന്ത്യം

ബലൂൺ തൊണ്ടയിൽ കുടുങ്ങി 13 വയസുകാരന് ദാരുണാന്ത്യം. ഉത്തരകന്നഡ ജില്ലയിലെ  ജോഗനകൊപ്പ ഗ്രാമത്തിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ നവീൻ നാരായണ(13) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ബലൂൺ വീർപ്പിക്കുന്നതിനിടെ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  

Read More

ചികിത്സ ലഭിക്കാതെ ഒരു വയസുകാരൻ മരിച്ച സംഭവം; സ്വകാര്യ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം

സ്വകാര്യആശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലം ഒരു വയസുകാരൻ മരിച്ചതായി പരാതി. ചെങ്ങാല്ലൂർ സ്വദേശി വിനീഷിന്റെ മകൻ അദ്രീഷാണ് മരിച്ചത്. ഒല്ലൂരിലെ വിൻസന്റ് ഡി പോൾ ആശുപത്രിയിൽ പനിയെ തുടർന്ന് ചികിത്സയ്ക്കെത്തിച്ച കുഞ്ഞാണ് കഴിഞ്ഞ ദിവസം മരിച്ചത്. ശിശുരോഗ വിദഗ്ദ്ധനില്ലാതെ നഴ്സാണ് കുഞ്ഞിനെ ചികിത്സിച്ചതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ചെറിയ പനിയുളള കുട്ടിയെ കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെ അമ്മയാണ് ആശുപത്രിയിൽ എത്തിച്ചത്. നാലര മണി മുതൽ ഒമ്പത് മണി വരെ അദ്രീഷിന് ചികിത്സ ലഭിച്ചിരുന്നില്ലെന്നാണ് ബന്ധു മാദ്ധ്യമങ്ങളോട് പറഞ്ഞത്….

Read More

തൃശൂരിൽ അഞ്ച് വയസുകാരനെ മർദിച്ച സംഭവം; അധ്യാപികയെ അറസ്റ്റ് ചെയ്തു

തൃശൂരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ അധ്യാപിക അറസ്റ്റിൽ. നെടുപുഴ പൊലീസ് ഇന്നലെ രാത്രിയോടെയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് തൃശൂർ കുര്യച്ചിറ സെൻറ് ജോസഫ് യുപി സ്‌കൂളിലെ അധ്യാപിക സെലിൻ രാത്രിയോടെ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഇന്ന് പതിനൊന്ന് മണിയോടെ ഇവരെ കോടതിയിൽ ഹാജരാക്കും. തൃശൂർ കുര്യച്ചിറ സെൻറ് ജോസഫ് യുപി സ്‌കൂളിലാണ് ഡയറി എഴുതിയില്ലെന്ന് ആരോപിച്ചാണ് ക്ലാസ് ടീച്ചർ അഞ്ചുവയസ്സുകാരനെ തല്ലിച്ചതച്ചത്. ക്ലാസ് ടീച്ചറായ സെലിനാണ് കുട്ടിയുടെ ഇരു…

Read More

വീടിന്‍റെ മേൽക്കൂര തകർന്ന് വീണു; 2 വയസ്സുകാരന് ദാരുണാന്ത്യം

തമിഴ്നാട് നാഗപ്പട്ടണത്ത് വീടിന്‍റെ മേൽക്കൂര തകർന്ന് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം. വിജയകുമാർ – മീന ദമ്പതികളുടെ മകൻ യാസീന്ദ്രം ആണ് മരിച്ചത്. സീലിംഗ് ഫാൻ അടക്കം കുട്ടിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. രാത്രി ഉറക്കത്തിനിടെയാണ് അപകടമുണ്ടായത്. കുഞ്ഞിന്‍റെ അമ്മ മീനയുടെ കൈയ്ക്ക് പരിക്കേറ്റു.  ഉടനെ അയൽവാസികൾ ഓടിവന്നു. കുട്ടിയെ അപ്പോൾത്തന്നെ നാഗപട്ടണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. 2004ലെ സുനാമി പുനരധിവാസ പാക്കേജിന്‍റെ ഭാഗമായി നിർമ്മിച്ച വീടാണ് തകർന്നത്….

Read More

സഹപാഠിയുടെ കുത്തേറ്റ വിദ്യാർഥി മരിച്ചു; ഉദയ്പൂരിൽ സംഘർഷാവസ്ഥ, ചികിത്സയിൽ വീഴ്ചയുണ്ടായെന്ന് കോൺഗ്രസ്

രാജസ്ഥാനിലെ ഉദയ്പൂരിൽ സഹപാഠിയുടെ കുത്തേറ്റ പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് ചികിത്സയിലിരിക്കെ കുട്ടി മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് സഹപാഠി കുട്ടിയെ തുടയിൽ കുത്തിപ്പരിക്കേൽപ്പിച്ചത്. ഭാട്ടിയനി ചോട്ട പ്രദേശത്തെ സർക്കാർ സ്‌കൂളിലാണ് സംഭവം. പിന്നാലെ, ഉദയ്പൂരിൽ സാമുദായിക സംഘർഷങ്ങൾക്ക് കാരണമായിരുന്നു. തുടർന്ന് ഉദയ്പൂരിലും സമീപ പ്രദേശങ്ങളിലും ജില്ലാ ഭരണകൂടം മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. ഓഗസ്റ്റ് 16 വെളളിയാഴ്ചയാണ് വിദ്യാർഥികൾ തമ്മിലെ തർക്കത്തിനൊടുവിൽ കുട്ടിക്ക് കുത്തേറ്റത്. വിദ്യാർഥിയെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന്,…

Read More

ജാഗ്രത: ആശങ്കയായി എച്ച് 1 എൻ 1; എറണാകുളത്ത് നാല് വയസുകാരൻ മരിച്ചു

എറണാകുളത്ത് എച്ച് 1 എൻ 1 (H1 N1) ബാധിച്ച് ചികിത്സയിലായിരുന്ന നാല് വയസുകാരൻ മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി സ്വദേശി ലിയോൺ ലിബു ആണ് മരിച്ചത്. ഇന്നലെയാണ് പനി ബാധിതനായ ലിയോണിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എച്ച് വൺ എൻ വൺ പോസിറ്റീവായിരുന്നു എന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. വൈകീട്ട് നാല് മണിക്കാണ് സംസ്കാരം. മലപ്പുറത്ത് എച്ച് വൺ എൻ വൺ ബാധിച്ച് കഴിഞ്ഞ ദിവസം ഒരാൾ മരിച്ചിരുന്നു. പൊന്നാനി സ്വദേശി സൈഫുനിസ്സയാണ് മരിച്ചത്. 47 വയസ്സായിരുന്നു. രണ്ടാഴ്ച മുൻപാണ് സൈഫുനിസക്ക് പനി…

Read More