
ഇലക്ഷൻ കമ്മീഷണറല്ല, മുസ്ലിം കമ്മീഷണർ; വിദ്വേഷ പരാമർശവുമായി ബിജെപി എംപി
മുൻ ഇലക്ഷൻ കമ്മീഷണർ എസ് വൈ ഖുറേഷിക്കെതിരെ വിദ്വേഷ പരാമർശവുമായി ബിജെപി എംപി നിഷികാന്ത് ദുബെ. വഖഫ് നിയമത്തിലെ സുപ്രീംകോടതി ഇടപെടലിൽ അഭിപ്രായം രേഖപ്പെടുത്തിയ ഖുറേഷിയെ ‘മുസ്ലിം കമ്മീഷണർ’ എന്ന് ദുബെ വിളിക്കുകയായിരുന്നു. പുതിയ വഖഫ് നിയമം മണ്ടത്തരമാണെന്നും, മുസ്ലിങ്ങളുടെ ഭൂമി പിടിച്ചെടുക്കാനുള്ള നീക്കമാണെന്നുമായിരുന്നു ഖുറേഷി അഭിപ്രായപ്പെട്ടത്. സുപ്രീം കോടതി ഈ നിയമം റദ്ദാക്കും. പ്രൊപൊഗാണ്ട മെഷീനുകൾ അവരുടെ പണി കൃത്യമായി ചെയ്തുവെന്നും ഖുറേഷി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഖുറേഷി ഇലക്ഷൻ കമ്മീഷണറല്ല , മുസ്ലിം കമ്മീഷണറാണെന്ന അധിക്ഷേപവുമായി…