
പുകവലി വിരുദ്ധ നിയമങ്ങളിൽ ഭേദഗതി വരുത്തി ബഹ്റൈൻ പിഴയിനത്തിൽ വർധന
ബഹ്‌റൈനിൽ പുകവലി വിരുദ്ധ നിയമങ്ങളിൽ ഭേദഗതി വരുത്തിയ നിയമത്തിന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ അംഗീകാരം. ഇതോടെ പൊതുസ്ഥലത്തെ പുകവലി തുടങ്ങിയ നിരോധിത പ്രവൃത്തികൾക്ക് പിഴത്തുക വർധിക്കും. നേരത്തെ പാർലമെൻറും ശൂറ കൗൺസിലും ഭേദഗതിക്ക് അംഗീകാരം നൽകിയിരുന്നു. നിയമം പുകയില ഉപയോഗം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിവിധ നിയന്ത്രണങ്ങൾ ഉൾക്കൊള്ളുന്നതാണ്. നിയമ പ്രകാരം പൊതുഗതാഗത മാർഗങ്ങൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, സിനിമാ തിയറ്ററുകൾ തുടങ്ങിയ…