വീണ്ടും അടൂർ പ്രകാശ്; ആറ്റിങ്ങലിൽ റീ കൗണ്ടിംഗ് ആവശ്യപ്പെട്ട് വി ജോയി

ആറ്റിങ്ങലിൽ രണ്ടാം വട്ടവും വിജയമുറപ്പിച്ച് അടൂർ പ്രകാശ്. 1708 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിയെ അടൂർ പ്രകാശ് പരാജയപ്പെടുത്തിയത്. മൂന്ന് ലക്ഷത്തിലധികം വോട്ട് നേടി കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർഥിയുമായ വി മുരളീധരൻ മൂന്നാമതെത്തി.സ്വതന്ത്രരായി മത്സരിച്ച പിഎൽ പ്രകാശ് 1673 വോട്ടും എസ് പ്രകാശ് 703 വോട്ടും നേടി. പതിനായിരത്തോളം വോട്ടാണ് നോട്ടയ്ക്ക് വീണത്. അതേസമയം, മണ്ഡലത്തിൽ റീ കൗണ്ടിംഗ് ആവശ്യപ്പെട്ടുകൊണ്ട് വി ജോയി രംഗത്തെത്തിയിട്ടുണ്ട്. 2019ൽ സിപിഎമ്മിന്റെ എ സമ്പത്തിനെ വീഴ്ത്തിയാണ്…

Read More

ആറ്റിങ്ങലിൽ അടൂർ പ്രകാശിന് വിജയം; 1708 വോട്ടിന്റെ ലീഡ്

ആറ്റിങ്ങലിൽ അടൂർ പ്രകാശിന് വിജയം. 1708 വോട്ടിന്റെ ലീഡാണ് മാറ് മറിഞ്ഞ ഫലത്തിൽ അടൂരിനെ സഹായിച്ചത്. വോട്ടെണ്ണലിന്റെ പല ഘട്ടങ്ങളിലും സിപിഎം സ്ഥാനാർഥി വി.ജോയിയുടെയും കോൺഗ്രസ് സ്ഥാനാർഥി അടൂർ പ്രകാശിന്റെയും ഭൂരിപക്ഷം മാറിമറിഞ്ഞു. ഇടയ്ക്ക് ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ വി.മുരളീധരൻ ഒന്നാമതെത്തി.  കഴിഞ്ഞ തവണ ബിജെപിക്കായി മത്സരിച്ച ശോഭാ സുരേന്ദ്രൻ പിടിച്ച വോട്ടുകളെക്കാൾ കൂടുതൽ മുരളീധരൻ നേടി. ബിജെപി ശക്തി കാട്ടിയത് ഇരു മുന്നണികളുടെയും ഭൂരിപക്ഷത്തെ മാറ്റി മറിച്ചു.

Read More

ആറ്റിങ്ങലിൽ പോരാട്ടം കടുക്കുന്നു; എൽഡിഎഫ് മുന്നിൽ, അടൂർ പ്രകാശ് തൊട്ടുപിന്നാലെ

ലോക്സഭ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം. നിലവിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി ജോയ് ആണ് മുന്നിൽ. 300+ വോട്ടിന്റെ ലീഡാണ് വി ജോയ്ക്കുള്ളത്. യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് തൊട്ടുപിന്നാലെ തന്നെയുണ്ട്. എൻഡിഎ സ്ഥാനാർത്ഥി വി മുരളീധരൻ മൂന്നാമതാണ്. 2019ലും അടൂർ പ്രകാശാണ് ഈ മണ്ഡലത്തിൽ വിജയിച്ചത്.തിരുവനന്തപുരം ജില്ലയിലെ വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങൾ ചേരുന്നതാണ് ആറ്റിങ്ങൽ ലോക്സഭ മണ്ഡലം. 2009ലും 2014ലും സിപിഎമ്മിലെ ഡോ എ സമ്പത്താണ്…

Read More

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിനെ സഹായിച്ചു; വെളിപ്പെടുത്തലുമായി ബിജെപി നേതാവ്

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനെ സഹായിച്ചെന്ന നിർണായക വെളിപ്പെടുത്തലുമായി കേരളത്തിലെ ബിജെപി നേതാവ്. 2019ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിനെ സഹായിച്ചെന്നാണ് ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ജയരാജ് കൈമളിന്റെ വെളിപ്പെടുത്തൽ. 2019ൽ ആറ്റിങ്ങലിൽ അടൂര്‍ പ്രകാശിനെ ബിജെപി സഹായിച്ചിട്ടുണ്ട്. ആറ്റിങ്ങലിലെ ഇരട്ടവോട്ടുകള്‍ കണ്ടെത്തിയത് താനാണ്. ഇരട്ട വോട്ടിന്റെ വിവരങ്ങള്‍ അടൂര്‍ പ്രകാശിന് കൈമാറി. ഇരട്ട വോട്ട് കണ്ടെത്തിയത് തെരഞ്ഞെടുപ്പിൽ നിര്‍ണ്ണായകമായി. യുഡിഎഫ് പ്രചാരണത്തിന് തന്റെ സംഘം സഹായിച്ചെന്നും ജയരാജ് പറഞ്ഞു. ആറ്റിങ്ങലിലെ യുഡിഎഫ് വിജയത്തിന് തന്റെ…

Read More

നവകേരള യാത്രയ്ക്കുപിന്നാലെ ആറ്റിങ്ങലിൽ വ്യാപക ആക്രമണം; വീടുകൾ തകർത്തു

തിരുവനന്തപുരത്ത് നവകേരള സദസ് നടക്കുന്നതിനിടെ ആറ്റിങ്ങലിൽ വ്യാപക ആക്രമണം. യൂത്ത് കോൺഗ്രസ്-ഡിവൈഎഫ്‌ഐ പ്രവർത്തകർ പരസ്പരം വീടുകൾ ആക്രമിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടു കയറി ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രമിച്ചതിന് പിന്നാലെ ആറ്റിങ്ങൽ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെ വീട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചു. ഇതോടെ പ്രദേശത്ത് കടുത്ത സംഘർഷാവസ്ഥയാണ്. ആക്രമണത്തിൽ പ്രതിഷേധിച്ച് ആലംകോടും കരവാരം പഞ്ചായത്തിലും യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. നവകേരള യാത്രയോടനുബന്ധിച്ച് ആറ്റിങ്ങൽ, വെഞ്ഞാറമൂട് ഭാഗങ്ങളിൽ വ്യാപക അക്രമങ്ങളാണ് ഇന്നലെ നടന്നത്. നവകേരള…

Read More