നിരാഹാര സമരം അവസാനിപ്പിച്ച് ആശമാർ, രാപകൽ സമരം തുടരുമെന്ന് സമരസമിതി

സെക്രട്ടറിയേറ്റ് പടിക്കൽ ദിവസങ്ങളായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ച് ആശാ വർക്കർമാർ. പ്രവർത്തകർക്ക് ഇളനീർ നൽകി കൊണ്ടാണ് നിരാഹാര സമരം അവസാനിപ്പിച്ചത്. രാപകൽ സമരത്തിന്റെ 81 -ാം ദിവസമായ ഇന്ന് വിവിധ തൊഴിലാളി സംഘടനകളും പിന്തുണയുമായി സമരവേദിയിൽ എത്തിയിട്ടുണ്ട്. കാസർകോട് മുതൽ തിരുവനന്തപുരം വരെ മേയ് 5ന് തുടങ്ങി ജൂൺ 17ന് അവസാനിക്കുന്ന രാപകൽ സമരയാത്രയുടെ ഫ്‌ലാഗ് ഓഫ് ഉച്ചയ്ക്ക് 12 മണിക്ക് സമരപന്തലിൽ നടന്നു. പ്രമുഖ ഗാന്ധിയൻ ഡോ. എം പി മത്തായിയാണ് ഫ്‌ലാഗ് ഓഫ്…

Read More

‘ചാൻസലർ ആയാൽ മിണ്ടാതിരിക്കണോ?’; ആശ സമരത്തെ പിന്തുണച്ചതിന് വിലക്ക്, കുറിപ്പുമായി മല്ലിക സാരാഭായി

ആശ സമരത്തെ പിന്തുണച്ചതുമായി ബന്ധപ്പെട്ട് തനിക്ക് വിലക്ക് നേരിട്ടതായി കേരള കലാമണ്ഡലം ചാൻസലർ മല്ലിക സാരാഭായ്. സമരത്ത പിന്തുണച്ചതിന് തനിക്ക് സർക്കാരിൽ നിന്ന് വിലക്ക് നേരിട്ടതായുള്ള സൂചന സാമൂഹ്യമാധ്യമ കുറിപ്പിലൂടെയാണ് മല്ലിക സാരാഭായ് പങ്കുവെച്ചത്. ‘ഒരു സർവകലാശാലയുടെ ചാൻസലർ പദവിയിൽ ഇരിക്കുന്നതിന്റെ രുചി ആദ്യമായി തിരിച്ചറിഞ്ഞു. ആശ വർക്കർമാർ എല്ലായിടത്തും പ്രധാനപ്പെട്ട ജോലിയാണ് ചെയ്യുന്നത്. എന്നാൽ നാളുകളായി അവർക്ക് തുഛമായ വേതനമാണ് ലഭിക്കുന്നത്. ആശമാരെ പിന്തുണക്കാൻ ഇനി അനുവദിക്കില്ല. ഞാനായിരിക്കാൻ ഇനി എന്ത് ചെയ്യണം?’- മല്ലിക സാരാഭായ്…

Read More

‘ഓണറേറിയം കൂട്ടി നൽകാൻ തയ്യാറായ തദ്ദേശ സ്ഥാപന ഭരണാധികാരികൾക്ക് ഏപ്രിൽ 21 ന് ആദരം അർപ്പിക്കും’: ആശ സമരസമിതി

തിരുവനന്തപുരം: സമരം ശക്തമാക്കി മുന്നോട്ട് പോകാൻ ആശമാർ. രാപ്പകൽ സമരവും അനിശ്ചിതകാല നിരാഹാര സമരവും തുടരുമെന്ന് സമരസമിതി അറിയിച്ചു. ഓണറേറിയം കൂട്ടി നൽകാൻ തയ്യാറായ തദ്ദേശ സ്ഥാപന ഭരണാധികാരികൾക്ക് ആദരം അർപ്പിക്കാനുള്ള തീരുമാനത്തിലാണ് ആശാ പ്രവർത്തകർ. ഏപ്രിൽ 21 നാണ് തദ്ദേശ സ്ഥാപന ഭരണാധികാരികൾക്ക് ആദരം അർപ്പിക്കുക. ആശമാർ നടത്തുന്നത് ഐതിഹാസാക സമരമെന്ന് സമരസമിതി നേതാവ് മിനി പ്രതികരിച്ചു. ആശാസമരം ഇന്ന് 64 ആം ദിവസമാണ്. സമരം ശക്തമാക്കുന്നതിൻറെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ…

Read More

ആശ വര്‍ക്കര്‍മാരുടെ വേതനപരിഷ്‌കരണം; കമ്മിറ്റിയുമായി മുന്നോട്ടെന്ന് വീണാ ജോര്‍ജ്

ആശ വര്‍ക്കര്‍മാരുടെ വേതന പരിഷ്‌കരണത്തിനുള്ള കമ്മിറ്റിയുമായി സര്‍ക്കാര്‍ മുന്നോട്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഒരു ഐഎഎസ് ഓഫീസര്‍ ആയിരിക്കും കമ്മിറ്റിയുടെ ചുമതല വഹിക്കുകയെന്നും ഒരുവിഭാഗം ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് തന്നെയാണ് സര്‍ക്കാരിനുള്ളതെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ‘ഞാന്‍ നടത്തിയ മൂന്ന് യോഗത്തിലും മറ്റ് രണ്ടുയോഗത്തിലും സമരം അവസാനിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ അവരോട് ആവശ്യപ്പെട്ടിട്ടുള്ളത്. വേതന പരിഷ്‌കരണത്തിന് കമ്മിറ്റിയെ നിയോഗിക്കണമെന്നത് കമ്മിറ്റിയിലെടുത്ത തീരുമാനമാണ്. ആ തീരുമാനവുമായി മുന്നോട്ടുപോകും. കമ്മിറ്റിയില്‍ ആരോഗ്യവകുപ്പിന് പുറമെ ധനകാര്യവകുപ്പിന്റെയും…

Read More

വീണാ ജോർജ് ഡൽഹിയിൽ; ഉച്ചതിരിഞ്ഞ് ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തും

ആരോഗ്യ മന്ത്രി വീണാ ജോർജ് ഡൽഹിയിലെത്തി. ചൊവ്വാഴ്ച രാവിലെ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മന്ത്രി, അവിടെനിന്നും കേരള ഹൗസിലേക്ക് തിരിച്ചു. ഉച്ചതിരിഞ്ഞ് രണ്ടരക്ക് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി വീണാ ജോർജ് കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ആശമാരുടെ പ്രശ്നങ്ങൾ ഉൾപ്പെടെ ചർച്ചയാകും. സമരത്തിന്‍റെ പശ്ചാത്തലത്തിൽ കഴിഞ്ഞ തവണ ഡൽഹിയിലെത്തിയ മന്ത്രി, നഡ്ഡയെ കാണാതെ മടങ്ങിയത് വിവാദമായിരുന്നു. ക്യൂബൻ സംഘത്തെ കാണാൻ ഡൽഹിയിലെത്തിയ വീണ, നഡ്ഡയുമായി കൂടിക്കാഴ്ചക്ക് സമയം തേടിയിരുന്നെങ്കിലും പാർലമെന്റ് നടക്കുന്ന സമയമായതിനാൽ അനുമതി ലഭിച്ചില്ല. തുടർന്ന്…

Read More

സെക്രട്ടേറിയറ്റിന് മുന്നില്‍ മുടി മുറിച്ച് ആശമാരുടെ പ്രതിഷേധം

സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അമ്പതാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തില്‍ പ്രക്ഷോഭം കടുപ്പിച്ച് ആശ വര്‍ക്കര്‍മാര്‍. സമരത്തിന്റെ 50-ാം ദിവസമായ ഇന്ന് മുന്‍ നിശ്ചയിച്ച പ്രകാരം ആശ വര്‍ക്കര്‍മാര്‍ തലമുണ്ഡനം ചെയ്തും മുടി മുറിച്ചും പ്രതിഷേധിച്ചു. നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നവര്‍ അടക്കമാണ് പ്രതിഷേധത്തില്‍ പങ്കാളിയായത്. ‘സ്ത്രീയെ സംബന്ധിച്ച് മുടി മുറിക്കുക എന്നാല്‍ കഴുത്ത് മുറിക്കുന്നതിന് തുല്യമാണ്.ആ പ്രതിഷേധം തന്നെയാണ് നടത്തിയിരിക്കുന്നത്. അമ്പത് ദിനരാത്രങ്ങള്‍, രാവും പകലും, മഴയും മഞ്ഞും, പൊരിവെയിലും കൊണ്ടിട്ടും ഒന്ന് തിരിഞ്ഞുനോക്കാന്‍ പോലും ഇടതുപക്ഷ സര്‍ക്കാര്‍…

Read More

ആശാ വര്‍ക്കര്‍മാരുടെ നിരാഹാരസമരം ഇന്നുമുതല്‍; കേന്ദ്രവുമായി ചര്‍ച്ചകള്‍ക്കായി മന്ത്രി വീണാ ജോര്‍ജ് ഡല്‍ഹിക്ക്

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാ വര്‍ക്കാര്‍ മാര്‍ പ്രഖ്യാപിച്ച് നിരാഹാര സമരം ഇന്നു മുതല്‍. ആദ്യഘട്ടത്തില്‍ മൂന്നുപേരാണ് നിരാഹാരം ഇരിക്കുന്നത്. രാവിലെ 11 മണിക്ക് നിരാഹാര സമരം ആരംഭിക്കുമെന്ന് ആശാ വര്‍ക്കര്‍മാര്‍ വ്യക്തമാക്കി. ഇന്നലെ സംസ്ഥാന സര്‍ക്കാരുമായി നടന്ന ചര്‍ച്ചകളില്‍ തീരുമാനമാകാതെ വന്നതോടെയാണ് ആശ വര്‍ക്കര്‍മാര്‍മാര്‍ നിരാഹാര സമരത്തിനൊരുങ്ങുന്നത്. അതേസമയം ആശവര്‍ക്കര്‍മാരുടെ സമരം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഡല്‍ഹിയിലേക്ക് പോയി. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുമായു വീണാ ജോര്‍ജ് കൂടിക്കാഴ്ച നടത്തും….

Read More