മുഖ്യമന്ത്രി ധനമന്ത്രി നിർമല സീതാരാമനെ കാണു; ആശാവർക്കർമാരുടെ സമരം മാത്രമല്ല സംസ്ഥാനത്തെ പ്രശ്നമെന്ന് കെ.വി തോമസ്

ആശാവർക്കർമാരെക്കുറിച്ച് ആവർത്തിച്ചുള്ള ചോദ്യങ്ങളിൽ പ്രകോപിതനായി സംസ്ഥാന സര്‍ക്കാരിന്‍റെ ഡൽഹിയിലെ പ്രതിനിധി കെ.വി തോമസ്. ആശാവർക്കർമാരുടെ സമരം മാത്രമല്ല സംസ്ഥാനത്തെ പ്രശ്നമെന്നായിരുന്നു കെ.വി തോമസിന്റെ മറുപടി. കണക്കുകൾ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്കും മറുപടിയില്ല. മുഖ്യമന്ത്രി ധനമന്ത്രി നിർമല സീതാരാമനെ കാണുമെന്നും കെ വി തോമസ് പറഞ്ഞു. അതേ സമയം, വേതന വർധനവ് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാർ സംഘടിപ്പിക്കുന്ന വനിതാ സംഗമം നാളെയാണ്. കേരളത്തിലെമ്പാടും നിന്നുള്ള വനിതകളെയും വനിതാ സംഘടനകളുടെ പ്രതിനിധികളെയും മഹാസംഗമത്തിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. വനിതാ…

Read More

ആശാവർക്ക‍ർ സമരം 20-ാം ദിനത്തിൽ; സിഐടിയു നേതാവിന്‍റെ പരാമർശം തള്ളി സിപിഎം

സെക്രട്ടറിയേറ്റിന് മുന്നിൽ ആശാ വർക്കർമാർ നടത്തുന്ന സമരം ഇന്ന് 20 ദിവസത്തിലേക്ക് കടന്നു. ആശമാരുടെ സമരത്തിന് നേതൃത്വം നല്‍കുന്ന നേതാക്കള്‍ക്കെതിരായ വ്യക്തി അധിക്ഷേപൾക്കെതിരെ വ്യാപക പ്രതിഷേധമുയരുന്നുണ്ട്. സാംക്രമിക രോഗം പരത്തുന്ന കീടമാണ് സമരസമിതി നേതാവ് എസ് മിനിയെന്ന് സി ഐ ടി യു സ്ഥാന വൈസ് പ്രസിഡന്‍റ് പി ബി ഹര്‍ഷകുമാര്‍ ഇന്നലെ ആക്ഷേപിച്ചിരുന്നു. ഹര്‍ഷകുമാറിന്‍റെ കീടം പരാമർശം തള്ളി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. അതിനിടെ ആശവർക്കർമാരുടെ സമരത്തെ…

Read More

ആശാവർക്കർമാർ ശത്രുക്കളല്ല; പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് എം.വി ഗോവിന്ദൻ

ആശാവർക്കർമാർ ശത്രുക്കളല്ലെന്നും അദാനിയും അംബാനിയുമാണ് ശത്രുക്കളെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആശമാരുടെ സമരത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ചിലർ ശ്രമിക്കുന്നുണ്ടെന്നും അരാജകവാദികളായ ഒരുപാടുപേർ സമരത്തിന് പിന്നിലുണ്ടെന്നും എം.വി ​ഗോവിന്ദൻ പറഞ്ഞു. കേന്ദ്രം തരാനുള്ള 100 കോടി രൂപ ഇതുവരെ തന്നിട്ടില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി. വരുന്ന തെരഞ്ഞെടുപ്പുകളിൽ ന്യൂനപക്ഷ ഭീകരവാദം കോൺഗ്രസും ലീഗും ഇടതുമുന്നണിക്ക് എതിരായി ഉപയോഗിക്കുമെന്നതിന്റെ സൂചനയാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് സിപിഎം എം.വി ഗോവിന്ദൻ പറഞ്ഞു. എസ്ഡിപിഐയെ ജയിപ്പിക്കാൻ കോൺഗ്രസ് ബോധപൂർവ്വമായ ഇടപെടൽ…

Read More

ആശമാരുടെ സമരം ഒത്തുതീർപ്പാക്കണം; ആവശ്യവുമായി എഴുത്തുകാരുടെ കൂട്ടായ്മ

17 ദിവസങ്ങളായി സെക്രട്ടറിയേറ്റിനുമുന്നിൽ ആശാവർക്കർമാർ നടത്തുന്ന സമരം അവരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് ഒത്തുതീർപ്പാക്കാൻ തയ്യാറാകണമെന്ന് കേരള സർക്കാരിനോട് എഴുത്തുകാരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു.  ആരോഗ്യപരിപാലനരംഗത്ത് ആശാവർക്കർമാരുടെ സേവനം വിലമതിക്കാനാവാത്തതാണ്. കോവിഡ് കാലത്ത് സംസ്ഥാനത്തെ രോഗപ്രതിരോധ പ്രവർത്തനങ്ങളിലെ ഏറ്റവും പ്രധാന കണ്ണിയായിരുന്നു ആശാവർക്കർമാർ. ആശാവർക്കർമാരുടെ സേവനത്തിന് ആനുപാതികമല്ല അവർക്കു ലഭിക്കുന്ന തുച്ഛമായ പ്രതിഫലം. ഓണറേറിയം 21000 രൂപയായി വർദ്ധിപ്പിക്കുക, നല്കാനുള്ള 3 മാസത്തെ കുടിശ്ശിക നല്കുക, വിരമിക്കൽപ്രായം 62 എന്ന് ഏകപക്ഷീയമായി നടത്തിയ പ്രഖ്യാപനം പിൻവലിക്കുക, 5 ലക്ഷം രൂപ…

Read More

ആശാവർക്കർമാർ എത്രയും വേഗം തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് സർക്കാർ നിർദേശം

ആശാവർക്കർമാരുടെ സമരം നേരിടാൻ ബദൽ മാർഗവുമായി സർക്കാർ രം​ഗത്ത്. ജനങ്ങൾക്ക് ആരോഗ്യസേവനങ്ങൾ ഉറപ്പുവരുത്താൻ സന്നദ്ധപ്രവർത്തകരെ നിയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. സമരം 15 ദിവസം പിന്നിട്ടതോടെയാണ് സർക്കാർ മറ്റു വഴികൾ തേടിയത്. സമരം തീർക്കാൻ സർക്കാർ ഇടപെടണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. അതേസമയം ആശാവർക്കർമാർ എത്രയും വേഗം തിരികെ ജോലിയിൽ പ്രവേശിക്കണം എന്നാണ് സർക്കാരിന്റെ നിർദേശം. ഏതെങ്കിലും പ്രദേശത്ത് ആശാവർക്കർ തിരിച്ചെത്തിയില്ലെങ്കിൽ മറ്റു വാർഡുകളിലെ ആശാവർക്കര്‍മാർക്ക് പകരം ചുമതല നൽകണം. ഇതിനോടും ആശാവർക്കർമാർ സഹകരിച്ചില്ലെങ്കിൽ…

Read More

ആശ വർക്കർമാരുടെ വേതനം കൂട്ടി; 31.35 കോടി രൂപ അനുവദിച്ചു

ആശ വർക്കർമാരുടെ പ്രതിഫലത്തിൽ 1000 രൂപ വർധിപ്പിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഇതോടെ 7000 രൂപയായി പ്രതിഫലം ഉയരും. 26,125 പേർക്കാണ്‌ ഇതിന്റെ ഗുണം ലഭിക്കുക. ഡിസംബർ മുതൽ മുൻകാല പ്രാബല്യത്തിലാണ്‌ വർധന. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രതിഫല വിതരണത്തിനായി 31.35 കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു. പ്രതിഫലം പൂർണമായും സംസ്ഥാന സർക്കാറാണ്‌ നൽകുന്നത്‌. എന്നാൽ, കേന്ദ്ര സർക്കാർ ആശ വർക്കർമാർക്ക്‌ 2,000 രൂപയാണ് ഇൻസെന്റീവായി നൽകുന്നത്‌. അധിക പ്രവർത്തനങ്ങൾ നിർവഹിച്ചാൽ മാത്രം അധിക ഇൻസെന്റീവും…

Read More

ആശ വർക്കർമാർക്ക് രണ്ട് മാസത്തെ പ്രതിഫലനത്തിന് തുക അനുവദിച്ച് സംസ്ഥാന സർക്കാർ

ആശ വർക്കർമാർക്ക്‌ രണ്ട് മാസത്തെ പ്രതിഫലം വിതരണം ചെയ്യുന്നതിനായി 26.11 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. നവംബർ, ഡിസംബർ മാസങ്ങളിലെ പ്രതിഫലം നൽകാനാണ്‌ ഈ തുക വിനിയോഗിക്കുക. ഒക്ടോബർ വരെയുള്ള പ്രതിഫലം നൽകുന്നതിന്‌ നേരത്തെ 24.51 കോടി രൂപ അനുവദിച്ചിരുന്നു. അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം കഴിഞ്ഞ മാസം ഉയർത്തിയിരുന്നു. അങ്കണവാടി, ആശ ജീവനക്കാർക്ക് 1000 രൂപ വരെയാണ്‌ വേതനം വർധിപ്പിച്ചത്. അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും പത്ത് വർഷത്തിൽ കൂടുതൽ സേവന കാലാവധിയുള്ളവർക്ക്‌…

Read More

ആശ വർക്കർമാർക്ക്‌ 26.11 കോടി രൂപ; രണ്ടുമാസത്തെ പ്രതിഫലം അനുവദിച്ച് സര്‍ക്കാര്‍

ആശ വർക്കർമാർക്ക് രണ്ടുമാസത്തെ പ്രതിഫലം അനുവദിച്ച് സംസ്ഥാന സർക്കാർ. രണ്ടു മാസത്തെ പ്രതിഫലം വിതരണം ചെയ്യുന്നതിനായി 26.11 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നവംബർ, ഡിസംബർ മാസങ്ങളിലെ പ്രതിഫലം നൽകാനാണ് തുക വിനിയോഗിക്കുക. നേരത്തെ ഒക്ടോബർ വരെയുള്ള പ്രതിഫലം നൽകുന്നതിന് 24.51 കോടി രൂപ അനുവദിച്ചിരുന്നു. നിലവിൽ സംസ്ഥാനത്ത് 26,125 ആശ വർക്കർമാർ പ്രവർത്തിക്കുന്നുണ്ട്. ആശാവർക്കർമാരുടെ വേതനത്തിൽ ഡിസംബർ മുതൽ ആയിരം രൂപ വർധിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ആരോഗ്യ സംവിധാനത്തിലെ ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ എന്നിവരും പൊതുജനങ്ങളും തമ്മിലുള്ള…

Read More