ഭീകരതയ്ക്ക് മുന്നില്‍ ഇന്ത്യ മുട്ടുമടക്കില്ല, കുറ്റവാളികളെ വെറുതെ വിടില്ലെന്ന് അമിത് ഷാ

ഭീകരതയ്ക്ക് മുന്നില്‍ ഇന്ത്യ മുട്ടുമടക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിഷ്ഠൂരമായ ഭീകരാക്രമണത്തിന്റെ കുറ്റവാളികളെ വെറുതെ വിടില്ലയെന്നും അമിത് ഷാ പറഞ്ഞു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ശ്രീനഗര്‍ പൊലീസ് ആസ്ഥാനത്ത് കേന്ദ്രമന്ത്രി അമിത് ഷാ ആദരാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് അമിത് ഷാ ആക്രമണം ഉണ്ടായ പഹല്‍ഗാം സന്ദര്‍ശിച്ചു. ദുരന്തത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളെ അമിത് ഷാ കണ്ടു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് വൈകീട്ട് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി യോഗം ചേരും. മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തും. നിലവില്‍ കശ്മീരിലുള്ള…

Read More

ബി.ജെ.പിക്ക് കൈകൊടുത്ത് എ.ഐ.എ.ഡി.എം.കെ; നിയമസഭാ തെരഞ്ഞെടുപ്പ് ഒന്നിച്ച് നേരിടും

അടുത്ത വർഷം തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പു വരാനിരിക്കെ നിർണായക നീക്കവുമായി എ.ഐ.എ.ഡി.എം.കെ രം​ഗത്ത്. നേരത്തെ സഖ്യകക്ഷിയായിരുന്ന ബി.ജെ.പിക്കൊപ്പമാകും തെരഞ്ഞെടുപ്പ് നേരിടുകയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. സീറ്റ് വിഭജനമുൾപ്പെടെ മറ്റു കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്ന് അമിതാ ഷാ പറഞ്ഞു. മുൻ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ അധ്യക്ഷനുമായ എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലാകും തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടക്കുക. തമിഴ്നാട്ടിലെ യഥാർഥ പ്രശ്നങ്ങൾ മറച്ചുവെച്ച് ഡി.എം.കെ സർക്കാർ സനാതന ധർമത്തിന്‍റെയും ത്രിഭാഷ പദ്ധതിയുടെയും പേരിൽ വിവാദമുയർത്തുകയാണെന്നും അമിതാ ഷാ ചെന്നൈയിൽ വ്യക്തമാക്കി….

Read More

വഖഫ് ഭേദഗതി ബിൽ; പ്രതിപക്ഷത്തിന്റെ വിയോജന കുറിപ്പുകൾ ഉൾപ്പെടുത്തുന്നതിൽ വിരോധമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

വഖഫ് ഭേദഗതി ബിൽ സംബന്ധിച്ച സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ റിപ്പോർട്ട് പാർലമെന്റിൽ വെച്ചതിന് പിന്നാലെ ഇരു സഭകളിലും ബഹളമുണ്ടായി. റിപ്പോർട്ട് ലോക്സഭയുടേയും രാജ്യസഭയുടേയും മേശപ്പുറത്ത് വെച്ചതിന് പിന്നാലെ പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പ്രതിപക്ഷം ഉന്നയിച്ച ചില കാര്യങ്ങളിൽ ഉന്നയിച്ച ചില വിയോജനം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ചായിരുന്നു ബഹളം ഉണ്ടായത്. ജയ് ശ്രീറാം വിളികൾക്കിടയിലായിരുന്നു വഖഫ് ഭേദഗതി ബില്ലിൻമേലുള്ള സംയുക്ത പാർലമെന്ററി കമിറ്റിയുടെ റിപ്പോർട്ട് ചെയർപേഴ്സൺ ജഗദാംബിക പാൽ ലോക്സഭക്ക് മുമ്പാകെ സമർപ്പിച്ചത്. തുടർന്നായിരുന്നു ബഹളമുണ്ടായത്. ഇതിനിടെ ലോക്സഭയിൽ…

Read More

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ; ബിജെപിയുടെ മൂന്നാം പ്രകടന പത്രിക ഇന്ന് അമിത് ഷാ പുറത്തിറക്കും

ഡൽഹി തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മൂന്നാം പ്രകടന പത്രിക കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് പുറത്തിറക്കും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഡൽഹി ബിജെപി ആസ്ഥാനത്താണ് ചടങ്ങ്. 300 യൂണിറ്റ് സൗജന്യ വൈദ്യുതി ഉൾപ്പെടെ വമ്പൻ വാഗ്ദാനങ്ങൾ മൂന്നാം പത്രികയിലുണ്ടാകുമെന്നാണ് സൂചന. വനിതകൾക്ക് 2500 രൂപ പ്രതിമാസ സഹായവും ദളിത് വിദ്യാർത്ഥികൾക്ക് പ്രതിമാസം ആയിരം രൂപ സ്റ്റൈപ്പൻഡും വയോധികർക്ക് പത്ത് ലക്ഷം രൂപയുടെ ഇൻഷുറൻസും അടക്കം വമ്പൻ പ്രഖ്യാപനങ്ങൾ ഒന്നും രണ്ടും പത്രികകളിൽ ഉണ്ടായിരുന്നു. വൈകീട്ട് രജൗരി ഗാർഡനിലും…

Read More

ശോഭ സുരേന്ദ്രൻ ഡൽഹിയിൽ; ‘പ്രതീക്ഷിച്ച ലക്ഷ്യത്തിൽ ബിജെപിയെ എത്തിക്കും’: അമിത് ഷായുമായി നിർണായക കൂടിക്കാഴ്ച

ബി ജെ പി ദേശീയ നിർവാഹക സമിതിയംഗവും കേരളത്തിലെ പ്രമുഖ നേതാക്കളിൽ ഒരാളുമായ ശോഭ സുരേന്ദ്രൻ ദില്ലിയിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ ബി ജെ പിയെ പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്ക് എത്തിക്കാൻ തനിക്ക് ആത്മവിശ്വാസം നൽകുന്നതാണ് അമിത്ഷായുമായുള്ള കൂടിക്കാഴ്ചയെന്നാണ് ശേഷം ശോഭാ സുരേന്ദ്രൻ പ്രതികരിച്ചത്. കേരളത്തിൽ ബി ജെ പി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്ന സൂചനകൾക്കിടെയാണ് ഷായുമായുള്ള നിർണായക കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്. അമിത് ഷായെ സന്ദർശച്ചതിന്‍റെ വിശദാംശങ്ങൾ ശോഭ തന്നെയാണ്…

Read More

അമിത് ഷായുടെ അംബേദ്കർ പരാമർശം; വിജയ്പൂരിൽ ബന്ദിന് ആഹ്വാനം ചെയ്ത് സംഘടനകൾ: എല്ലാ സ്‌കൂളുകൾക്കും കോളേജുകൾക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു

 കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡോ. ബി.ആർ അംബേദ്ക്കർ  പരാമർശത്തിൽ ദളിത് സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് വിജയ്പൂരിലെ ജില്ലയിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. അഹിന്ദ (AHINDA), ദളിത് സംഘടനകൾ, മറ്റ് സാമൂഹിക സംഘടനകൾ തുടങ്ങി നിരവധി സംഘടനകൾ ചേർന്നാണ് ബന്ദിന് ആഹ്വാനം ചെയ്യുകയായിരുന്നു. ഡിസംബർ 28 നാണ് വിജയ്പുരയിൽ സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തത്. ഇന്ന് നടക്കുന്ന ബന്ദിൽ ഉണ്ടായേക്കാവുന്ന സാങ്കേതിക തടസങ്ങളും സംഘർഷ സാധ്യതയും കണക്കിലെടുത്താണ് വിജയ്പൂരിലെ എല്ലാ സ്‌കൂളുകൾക്കും കോളേജുകൾക്കും ജില്ലാ ഭരണകൂടം…

Read More

അംബേദ്കർ വിരുദ്ധ നിലപാട് , അമിത് ഷാ രാജി വെക്കണമെന്ന് രാഹുൽ ഗാന്ധി

ലോക്സഭയിൽ അദാനിയുമായി ബന്ധപ്പെട്ട ചർച്ച തടഞ്ഞുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബിജെപിയുടെയും ആർഎസ്എസിൻ്റെയും നിലപാട് അംബേദ്കർ വിരുദ്ധമാണ്. അംബേ​ദ്കർ വിരുദ്ധ നിലപാടിൽ അമിത് ഷാ മാപ്പ് പറയണമെന്നും, രാജിവയ്ക്കണമെന്നും രാഹുൽ​ഗാന്ധി പറഞ്ഞു. പാർലമെൻ്റിന് ഉള്ളിലേക്ക് പോകണമെന്നാവശ്യപ്പെട്ടപ്പോൾ തടഞ്ഞു. അദാനിയാണ് മോദിക്ക് എല്ലാം. അത് ചോദ്യം ചെയ്യാനാവില്ലെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

Read More

‘അംബേദ്കറിൽ’ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് ഇരുസഭകളിലും പ്രതിപക്ഷം പ്രതിഷേധിക്കും

അംബേദ്കര്‍ വിവാദത്തില്‍ പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്ധമായേക്കും. ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം. അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് ഇരുസഭകളിലും പ്രതിപക്ഷം പ്രതിഷേധിക്കും. കഴിഞ്ഞ ദിവസം ഇരുസഭകളും ഇതേ വിഷയത്തില്‍ സ്തംഭിച്ചിരുന്നു. വിഷയത്തിൽ രാഹുൽ ഗാന്ധി കോൺഗ്രസ് എംപിമാരുടെ യോഗം വിളിച്ചു. പാർലമെൻറിന് പുറത്തേക്കും പ്രതിഷേധം വ്യാപിപ്പിക്കും. അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധത്തിനും ഇന്ന് കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ്…

Read More

‘അംബേദ്കർ അനീതിക്കെതിരായ ചെറുത്തുനിൽപ്പിൻ്റെ പ്രതീകം’: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമർശിച്ച് വിജയ്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമർശിച്ച് തമിഴ് സൂപ്പർ താരവും തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡൻ്റുമായ വിജയ്. അമിത് ഷായുടെ അബേദ്കർ പരാമർശത്തിനെതിരെയാണ് വിജയുടെ പ്രതികരണം. ചില വ്യക്തികൾക്ക് അംബേദ്കറിൻ്റെ പേരിനോട് “അലർജിയുണ്ടാകാം” എന്നാണ് വിജയ് എക്സിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.  പകരം വയ്ക്കാനില്ലാത്ത രാഷ്ട്രീയ- ബൗദ്ധിക വ്യക്തിത്വമാണ് അംബേദകറിന്റേതെന്നും അദ്ദേഹം രാജ്യത്തെ പൗരന്മാരുടെ സ്വാതന്ത്ര്യത്തെ പ്രതിനിതാനം ചെയ്യുന്ന ആളുമാണെന്ന് വിജയ്. അംബേദ്കറുടെ പൈതൃകം പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് പ്രത്യാശയുടെ വെളിച്ചമാണെന്നും സാമൂഹിക അനീതിക്കെതിരായ ചെറുത്തുനിൽപ്പിൻ്റെ പ്രതീകമാണെന്നും…

Read More

അംബേദ്കർക്കെതിരെ അപകീർത്തി പരാമർശം: അമിത് ഷാ മാപ്പ് പറയണം; പാർലമെന്റ് വളപ്പിൽ പ്രതിപക്ഷ പ്രതിഷേധം

ബി.ആർ.അംബേദ്കർക്കെതിരായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അപകീർത്തി പരാമർശത്തിനെതിരെ പാർലമെന്റ് വളപ്പിൽ പ്രതിപക്ഷ പ്രതിഷേധം. അംബേദ്കറുടെ ചിത്രവുമായാണ് എംപിമാർ എത്തിയത്. അമിത് ഷാ മാപ്പു പറയണമെന്നായിരുന്നു ആവശ്യം. തുടർന്ന് സഭയിലും അംബേദ്കറുടെ ചിത്രങ്ങൾ ഉയർത്തിക്കാട്ടി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനെത്തുടർന്ന് ലോക്സഭയിൽ നടപടിക്രമങ്ങൾ നിർത്തിവച്ചു. രാജ്യസഭയിലും ഇതേവിഷയത്തിൽ ബഹളമുണ്ടായി. രണ്ടുമണിവരെ രാജ്യസഭയും നിർത്തിവച്ചു.

Read More