കേരളത്തിലെ ലഹരി മാഫിയയെ കണ്ടെത്താൻ കേന്ദ്ര ഇടപെടൽ വേണം; അമിത് ഷായ്ക്ക് കത്തയച്ചു

കേരളത്തിലെ ലഹരി മാഫിയയെ കണ്ടെത്താൻ കേന്ദ്ര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ബിജെപി മധ്യമേഖല അധ്യക്ഷൻ എൻ ഹരിയാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ച് കേന്ദ്രത്തിന് കത്ത് അയച്ചത്. ലഹരി മാഫിയയുടെ സ്രോതസ് കണ്ടെത്താൻ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. സമീപ കാലത്തെ സംഭവങ്ങൾ ചൂണ്ടിക്കാട്ടി കേരളം ലഹരി മാഫിയയുടെ പിടിയിലാകുകയാണെന്നും ഇടപെടൽ വേണമെന്നുമാണ് കത്തിലെ വ്യക്തമാക്കുന്നുണ്ട്.

Read More

പൗരത്വ ഭേദഗതി നിയമത്തിൽ വിട്ടുവീഴ്ചയില്ല; മുസ്‌ലിം വിരുദ്ധമല്ല: നിലപാട് വ്യക്തമാക്കി അമിത് ഷാ

പൗരത്വ ഭേദഗതി നിയമത്തിൽ (സിഎഎ) വിട്ടുവീഴ്ചയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമം പിൻവലിക്കില്ലെന്നും വാർത്താ ഏജൻസിയായ എഎൻഐക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ‘‘ഇന്ത്യൻ പൗരത്വം രാജ്യത്ത് ഉറപ്പാക്കേണ്ടത് നമ്മുടെ പരമാധികാര അവകാശമാണ്. അതിൽ ഒരു വിട്ടുവീഴ്ചയുമില്ല. സിഎഎ ഒരിക്കലും പിൻവലിക്കില്ല’’ – അദ്ദേഹം കൂട്ടിച്ചേർത്തു. വിജ്ഞാപനം ഇറങ്ങിയതിനെത്തുടർന്ന് പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയിൽനിന്നും കോൺഗ്രസിൽനിന്നും ശക്തമായ എതിർപ്പുയരുന്ന പശ്ചാത്തലത്തിലാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്.  അധികാരത്തിൽ തിരിച്ചെത്തിയാൽ നിയമം പിൻവലിക്കുമെന്ന കോൺഗ്രസിന്റെ പ്രസ്താവനയോടും അദ്ദേഹം പ്രതികരിച്ചു….

Read More