ദിവാകരൻ കൊലക്കേസ്; ആർ ബൈജുവിന്റെ ശിക്ഷകുറയ്ക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി

കോൺഗ്രസ് വാർഡ് പ്രസിഡന്റായിരുന്ന ചേർത്തല സ്വദേശി കെഎസ് ദിവാകരൻ കൊലക്കേസിൽ ശിക്ഷ കുറയ്ക്കണമെന്നാവശ്യപ്പെട്ട്പ്രതിയായ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി ആർ ബൈജുവിന്റെ ഹർജി തള്ളി സുപ്രീംകോടതി. ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്റെ ബെഞ്ചിന്റയാണ് ഉത്തരവ്. ശിക്ഷ കുറയ്ക്കണമെന്ന ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്. കേസിൽ നേരത്തെ ബൈജുവിന് വിചാരണക്കോടതി വിധിച്ച വധശിക്ഷ പത്തുവർഷമാക്കി ഹൈക്കോടതി കുറച്ചിരുന്നു. എന്നാൽ ഹൈക്കോടതി വിധിയിൽ എല്ലാ കാര്യങ്ങളും പരിശോധിച്ചിട്ടുള്ളതിനാൽ ഇടപെടാനില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു. കയര്‍ കോര്‍പ്പറേഷന്റെ വീട്ടിലൊരു കയറുത്പന്നം പദ്ധതിയുടെ ഭാഗമായുള്ള കയര്‍തടുക്ക്…

Read More

ആലപ്പുഴയിലെ ഹൈബ്രി‍ഡ് ക‍ഞ്ചാവ് വേട്ട; കൂടുതൽ വിവരങ്ങൾ പുറത്ത്

ആലപ്പുഴയിലെ ഹൈബ്രി‍ഡ് ക‍ഞ്ചാവ് വേട്ടയിലെ മുഖ്യപ്രതി സുൽത്താനെന്ന് വ്യക്തമാക്കി എക്സൈസ് അധികൃതർ. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോ‌ട് സംസാരിക്കുകയായിരുന്നു എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ് വിനോദ് കുമാർ, അസിസ്റ്റന്റ് കമ്മീഷണർ ആർ അശോക് കുമാർ എന്നിവർ. ഇന്നലെയാണ് കേസിൽ നേരത്തെ പിടിയിലായ തസ്ലിമയുടെ ഭർത്താവ് ചെന്നൈ എണ്ണൂർ സത്യവാണി മുത്ത് നഗർ സ്വദേശി സുൽത്താൻ അക്ബർ അലി (43 വയസ്) തമിഴ്നാട് ആന്ധ്രാ അതിർത്തിയിൽ നിന്നും എക്സൈസ് പിടികൂടിയത്. ക്രിമിനലുകൾ താമസിക്കുന്ന ഇടത്തായിരുന്നു സുൽത്താൻ ഒളിവിൽ കഴിഞ്ഞത്. സംഭവത്തിന്റെ…

Read More

ആലപ്പുഴയിൽ പ്ലസ് വൺ വിദ്യാർഥിനി പ്രസവിച്ച സംഭവം: സഹപാഠി പോലീസ് പിടിയിൽ

ആലപ്പുഴയിൽ പ്ലസ് വൺ വിദ്യാർഥിനി പ്രസവിച്ച സംഭവത്തിൽ ഉത്തരവാദിയായസഹപാഠിയെ പോലീസ് അറസ്റ്റ് ചെയ്തു.ആലപ്പുഴ സൗത്ത് പൊലീസാണ് പെൺകുട്ടിയുടെ കൂട്ടുകാരനെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ നഗരത്തിലെ ഒരു ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് പ്രസവിച്ചത്. കഴിഞ്ഞ മാസമാണ് 17 കാരി സ്വകാര്യ ആശുപത്രിയിൽ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവ വിവരം അറിഞ്ഞതോടെ സഹപാഠിയായ 17കാരൻ ഒളിവിൽ പോവുകയായിരുന്നു. പോക്‌സോ നിയമം അനുസരിച്ചാണ് കൂട്ടുകാരനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്

Read More

കായംകുളത്ത് യുവതിയെ തട്ടിക്കൊണ്ടു പോയ കേസിൽ 21 വയസുകാരൻ അറസ്റ്റിൽ

കായംകുളത്ത് യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയ കേസിൽ പ്രതി അറസ്റ്റിൽ. വള്ളികുന്നം സ്വദേശിനിയായ 20 വയസുള്ള യുവതിയെ സ്ഥിരമായി ശല്യം ചെയ്തതിന് വള്ളികുന്നം പോലീസ് സ്റ്റേഷനിൽ ഇയ്യാൾക്കെതിരെ പരാതി നൽകിയിരുന്നു. ഇതിലുള്ള വിരോധത്തെ തുടർന്ന് ഭീഷണിപ്പെടുത്തി ബുള്ളറ്റിൽ കയറ്റി തട്ടിക്കൊണ്ടു പോയെന്നാണ് കേസ്. യുവതിയുടെ അച്ഛനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പുലിയൂർ പൂമലച്ചാൽ മുറിയിൽ ആനത്താറ്റ് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന 21 വയസുള്ള കൈലാസ് നാഥിനെയാണ് കായംകുളം പോലീസ് പിടികൂടിയത്. കായംകുളം…

Read More

ആലപ്പുഴയിൽ പേ വിഷബാധയേറ്റ് ചികിത്സിലായിരുന്ന ഒൻപത് വയസുകാരൻ മരിച്ചു

ആലപ്പുഴയിൽ പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന ഒമ്പത് വയസ്സുകാരൻ മരിച്ചു.ചാരുംമൂട് സ്വദേശിയായ ശ്രാവൺ ആണ് മരിച്ചത്. നാലാം ക്ലാസ് വിദ്യാർഥിയാണ്. രണ്ടുമാസം മുമ്പായിരുന്നു നായയുടെ ആക്രമണം. പരിക്ക് ശ്രദ്ധയിൽപ്പെടാത്തതിനാൽ വാക്‌സിൻ എടുത്തിരുന്നില്ല. രണ്ടാഴ്ച മുമ്പാണ് പേ വിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. കുട്ടി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Read More

ആലപ്പുഴ മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവം കൊലപാതകം ; മകൻ വിജയൻ പൊലീസ് കസ്റ്റഡിയിൽ

ആലപ്പുഴ മാന്നാറിൽ വീടിന് തീ പിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവത്തില്‍ മകൻ വിജയൻ പൊലീസ് കസ്റ്റഡിയിൽ. വിജയൻ മാതാപിതാക്കളെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.ഇയാള്‍ സ്ഥിരമായി വധഭീഷണി മുഴക്കിയിരുന്നുവെന്ന് വൃദ്ധ ദമ്പതികളുടെ കൊച്ചുമകന്‍ വിഷ്ണു പ്രതികരിച്ചു. സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നുവെന്നും രണ്ട് ദിവസം മുമ്പും വിജയന്‍ മാതാപിതാക്കളെ മര്‍ദിച്ചിരുന്നുവെന്നും വിഷ്ണു പറയുന്നു. മകൻ വിജയൻ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു .സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സ്ഥലം എഴുതി നൽകാത്തത് പ്രകോപനമായി. സംഭവത്തിൽ മാന്നാര്‍ പൊലീസ് കേസെടുത്തു….

Read More

ആലപ്പുഴയിൽ 2 ദിവസം മുൻപ് കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ വീട്ടമ്മ തുങ്ങി മരിച്ചു

ആലപ്പുഴ കാട്ടൂരിൽ കെട്ടിയിട്ട നിലയിൽ ഏതാനും ദിവസം മുൻപ് കണ്ടെത്തിയ വീട്ടമ്മ തൂങ്ങിമരിച്ച നിലയിൽ. കാട്ടൂർ പുത്തൻപുരയ്ക്കൻ തങ്കമ്മ ആണ് മരിച്ചത്. ഏതാനും ദിവസം മുൻപ് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് ഇവരെ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയികുന്നു. തുടർന്ന് മകൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഏതാനും ദിവസം മുമ്പാണ് വീട്ടമ്മ അജ്ഞാതന്റെ ആക്രമണത്തിന് ഇരയായത്. വീട്ടമ്മയെ പട്ടാപ്പകല്‍ വീടിനുള്ളില്‍ കെട്ടിയിട്ടായിരുന്നു അജ്ഞാതന്റെ ആക്രമണം. മര്‍ദിച്ച് ബോധം കെടുത്തിയ ശേഷം വീട്ടമ്മയെ ജനല്‍ കമ്പിയില്‍ കെട്ടിയിടുകയായിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ…

Read More

വീട്ടിൽ അതിക്രമിച്ച് കടന്ന് യുവതിയെ ബലാത്സംഗം ചെയ്തു ; പ്രതിയെ പിടികൂടി പൊലീസ് , സംഭവം ആലപ്പുഴ ആറാട്ടുപുഴയിൽ

വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്ത പ്രതി പിടിയിൽ. ആലപ്പുള ആറാട്ടുപുഴ കള്ളിക്കാട് ധനീഷ് ഭവനത്തിൽ ധനീഷ് (31) ആണ് തൃക്കുന്നപ്പുഴ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാര്‍ച്ചിന് പ്രതി , യുവതിയെ അവരുടെ ഭർത്താവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി കടന്ന് പിടിക്കാൻ ശ്രമിച്ചപ്പോൾ ബഹളം വെക്കുകയും തുടർന്ന് പ്രതി യുവതിയുടെ വായ പൊത്തിപ്പിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടർന്ന് പലതവണ പ്രതി യുവതിയെ പീഡിപ്പിച്ചു. കഴിഞ്ഞ ഡിസംബര്‍ മൂന്നിന് ജോലി കഴിഞ്ഞ് കായംകുളം…

Read More

ആലപ്പുഴ അന്ധകാരനഴിയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി; ഒരാൾ അരൂർ സ്വദേശി നിയാസ് , രണ്ടാമത്തെ മൃതദേഹം അഴുകിയ നിലയിൽ

ആലപ്പുഴ അന്ധകാരനഴിയിൽ രണ്ട് മൃതദേഹങ്ങൾ കടൽത്തീരത്തടിഞ്ഞു. ഒരു കിലോമീറ്ററിനുള്ളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു. അരൂർ സ്വദേശി നിയാസിനെയാണ് തിരിച്ചറിഞ്ഞത്. രണ്ട് ദിവസമായി ഇയാളെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം നടക്കുകയായിരുന്നു. കുത്തിയതോട് കൈരളി ജംഗ്ഷനിന് സമീപത്ത് നിന്ന് കണ്ടെത്തിയ നിയാസിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. തീരത്തടിഞ്ഞ രണ്ടാമത്തെ മൃതദേഹം അഴുകിയ നിലയിയാണ്. ഇത് ആരുടേതാണ് എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. രണ്ട് മൃതദഹേങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിക്കുകയാണ്.

Read More

ആലപ്പുഴ കളർകോട് അപകടം; വണ്ടാനം മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ സമയ നിയന്ത്രണം: ഒന്നാം വർഷ വിദ്യാർത്ഥികൾ രാത്രി 7.30 ക്കുള്ളില്‍ ഹോസ്റ്റലിൽ കയറണം

ആലപ്പുഴയില്‍ ആറ് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ജീവൻ നഷ്ടമായ അപകടത്തിന് പിന്നാലെ വണ്ടാനം മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ സമയ നിയന്ത്രണം. ഒന്നാം വർഷ വിദ്യാർത്ഥികൾ രാത്രി 7.30 ക്കുള്ളില്‍ ഹോസ്റ്റലിൽ കയറണം. താൽക്കാലിക ക്രമീകരണം ഏർപ്പെടുത്താനാണ് മെഡിക്കൽ കോളേജ് പിടിഎ യോഗത്തിൽ ധാരണയായത്.  ഹോസ്റ്റലിൽ സമയ ക്രമീകരണം വേണമെന്ന് പിടിഎ യോഗത്തിൽ മാതാപിതാക്കളാണ് ആവശ്യപ്പെട്ടത്. ആലപ്പുഴ മെഡിക്കൽ കോളേജിന് വേണ്ടി മാത്രമായി സമയം പുനർക്രമീകരിക്കാൻ സാധിക്കില്ലെന്നും ഇക്കാര്യം ആരോഗ്യ വകുപ്പിനെ അറിയിക്കുമെന്നും പ്രിൻസിപ്പൽ ഡോ. മിറിയം വർക്കി അറിയിച്ചു….

Read More