
ഒമാൻ വിമാനത്താവളങ്ങളിൽ ചെക്ക്-ഇൻ കൗണ്ടറുകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കും
ഒമാൻ വിമാനത്താവളങ്ങളിൽ ചെക്ക്-ഇൻ കൗണ്ടറുകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കാനുള്ള നടപടികൾ ഉടൻ. കൂടുതൽ സ്റ്റാഫിനെ ചെക്ക് ഇൻ കൗണ്ടറുകളിൽ വിന്യസിക്കുമെന്ന് ഒമാൻ എയർപോർട്ട്‌സിന്റെ ആക്ടിംഗ് സിഇഒ എഞ്ചിനീയർ ഹമൂദ് അൽ അലവി പറഞ്ഞു. വിമാനത്താവളത്തിലെ നിരീക്ഷണ സംവിധാനങ്ങൾ വഴി സമയവും ക്യൂവിലുള്ള യാത്രക്കാരെയും നിരീക്ഷിച്ചാണ് കൂടുതൽ സ്റ്റാഫിനെ വിന്യസിക്കുക. 2024 ലെ നേട്ടങ്ങളും സാമ്പത്തിക സുസ്ഥിരതയിലേക്കുള്ള പരിവർത്തന പദ്ധതികളും അവലോകനം ചെയ്യുന്നതിനായി ഒമാൻ എയറുമായി സംയുക്തമായി നടത്തിയ വാർഷിക മീഡിയ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാത്തിരിപ്പ് സമയം…