
ദുബൈയിൽ ടാക്സികളിലെ പുകവലി കണ്ടെത്താൻ എ ഐ ക്യാമറ
ദുബൈ എമിറേറ്റിലെ ടാക്സി സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) 500 എയർപോർട്ട് ടാക്സികളിൽ പരീക്ഷണാടിസ്ഥാനത്തിൽ എയർ ഫ്രഷ്നറുകൾ ഉപയോഗിക്കാൻ തുടങ്ങി. കൂടാതെ കാറിനകത്ത് പുകവലി കണ്ടെത്തുന്നതിന് നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന അത്യാധുനിക കാമറകളും ഘടിപ്പിച്ചിട്ടുണ്ട്. വാഹനങ്ങളിലെ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രഖ്യാപിച്ച പുതിയ സംരംഭത്തിന്റെ ഭാഗമായാണ് നടപടി. ടാക്സികളിലെ ശുചിത്വം ഉറപ്പുവരുത്താനും പ്രോത്സാഹിപ്പിക്കുന്നതിനുമായി എമിറേറ്റിലുടനീളം ബോധവത്കരണ കാമ്പയിനുകളും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും. ടാക്സി യാത്രക്കാർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര അനുഭവങ്ങൾ മെച്ചപ്പെടുത്തുകയാണ് സംരംഭത്തിലൂടെ…