വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; മകൻ അഫാനെതിരെ മൊഴി നൽകാതെ മാതാവ് ഷെമി

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ അഫാന്‍റെ മാതാവ് ഷെമിയുടെ മൊഴിയെടുത്തു. മകൻ അഫാനെതിരെ മാതാവ് ഷെമി മൊഴി നൽകിയില്ല. കട്ടിലിൽനിന്ന് വീണാണ് തനിക്ക് പരിക്ക് പറ്റിയതെന്ന മൊഴി മജിസ്ട്രേറ്റിന് മുന്നിലും അവർ ആവർത്തിച്ചു. 45 മിനിറ്റാണ് ആശുപത്രിയിൽ വെച്ച് മൊഴി രേഖപ്പെടുത്തിയത്. അതേസമയം പിതാവ് അബ്ദുറഹീമിനോട് മൊഴി നൽകാൻ ഇന്ന് ഹാജരാവാൻ വെഞ്ഞാറമൂട് പോലീസ് നിർദേശം നൽകിയിട്ടുണ്ട്. സാമ്പത്തിക പ്രശ്നങ്ങളിലടക്കം വ്യക്തത വരുത്താനാണ് പോലീസിന്റെ നീക്കം. എന്നാൽ കുടുംബത്തിന്‍റെ കടബാധ്യതയെക്കുറിച്ച് അറിയില്ലെന്നും നാട്ടിലെ പ്രശ്നങ്ങളെക്കുറിച്ച് അറിയില്ലെന്നും പോലീസ് നടത്തിയ…

Read More

വെഞ്ഞാറമ്മൂട് കൂട്ടക്കൊല; ഭാര്യക്കും മകനും നാട്ടിൽ കട ബാധ്യതയുണ്ടെന്ന് അറിയില്ലായിരുന്നു: റഹീമിന്റെ മൊഴിയെടുത്തു

വെഞ്ഞാറമ്മൂട് കൂട്ടക്കൊലയിൽ അഫാന്റെ പിതാവ് അബ്ദുൾ റഹീമിന്റെ മൊഴിയെടുത്തു. ഭാര്യക്കും മകനും സാമ്പത്തിക ബാധ്യതയുള്ളതിനെ കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്നാണ് റഹിം നൽകിയ മൊഴി. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതിനാൽ കഴിഞ്ഞ നാല്  മാസമായി വിദേശത്ത് ഒളിവിലായിരുന്നു. സ്ഥിരമായി നാട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നില്ല. അടുത്ത സമയത്ത് നാട്ടിൽ നടന്നതിനെ കുറിച്ചൊന്നും തനിക്ക് അറിയില്ലെന്നുമാണ് റഹീം മൊഴി നൽകിയത്.   വെഞ്ഞാറമൂട് കൂട്ടക്കൊലയുടെ കാരണം വന്‍ കടബാധ്യതയെന്നുറപ്പിക്കുകയാണ് പൊലീസ്. 14 പേരിൽ നിന്ന് 65 ലക്ഷം രൂപയാണ് അഫാനും ഉമ്മയും കടം വാങ്ങിയത്. ഒടുവിൽ വായ്പ നല്കിയവർ…

Read More

വെഞ്ഞാറമൂട് കൂട്ട കൊലപാതകത്തിനു പിന്നിൽ സാമ്പത്തിക പ്രതിസന്ധി

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ട കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക പ്രതിസന്ധിയെന്ന പ്രാഥമിക നിഗമനത്തിൽ പോലീസ്. കടക്കെണിയിലും കുടുംബത്തിന്റെ ആഡംബര ജീവിതം കൊലപാതകത്തിലേക്ക് നയിച്ചെന്നും അഫാന്റെ പിതാവിന്റെ കടത്തിനപ്പുറം കുടുംബവും കടബാധ്യതയുണ്ടാക്കിയതായും പോലീസ് വ്യക്തമാക്കുന്നു. കുടുംബം കടക്കെണിയിലായിരുന്നങ്കിലും അഫാൻ പലരിൽ നിന്നും കടം വാങ്ങി ആഡംബര ജീവിതം നയിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കടക്കാരുടെ ശല്യം നിത്യ ജീവിതത്തിന് തടസമായി മാറി. ബുളളറ്റ് ഉള്ളപ്പോൾ അഫാൻ പുതിയ ബൈക്ക് വാങ്ങിയത് ബന്ധുക്കൾ എതിർത്തു. പിതാവിന്റെ ബാധ്യത തീർത്ത് നാട്ടിലെത്തിക്കാൻ ബന്ധുക്കൾ നിർബന്ധിച്ചിരുന്നതായും…

Read More

തിരുവനന്തപുരത്തെ കൂട്ടക്കൊല; പ്രതി അഫാൻ്റെ ചികിത്സയ്ക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കും

തലസ്ഥാനത്തെ കൂട്ടക്കൊല കേസിലെ പ്രതി അഫാൻ്റെ ചികിത്സയ്ക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കും. മരുന്ന്, മാനസികാരോഗ്യ വിദഗ്ധർ ഉൾപ്പെട്ട സംഘം പരിശോധിക്കും. ഒരു മാസമായി മദ്യപിക്കാറുണ്ടായിരുന്നെന്ന് പ്രതി ഡോക്ടർമാരോട് പറ‍ഞ്ഞു. ലഹരി ഉപയോഗിച്ചിട്ടില്ലെന്നും പ്രതി പറയുന്നു. അതേസമയം, അഫാൻ ലഹരി ഉപയോഗിച്ചതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഏത് തരം ലഹരിയാണ് ഉപയോഗിച്ചതെന്ന് തുടര്‍ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. പ്രതിയുടെ മാനസിക നിലയും പരിശോധിക്കും. ബന്ധുക്കളും കാമുകിയുമടക്കം അഞ്ച് പേരെയും ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചാണ്…

Read More