അദാനിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ്; ഇന്ത്യയുടെ സഹായം തേടി യുഎസ്

കൈക്കൂലി, സാമ്പത്തിക തട്ടിപ്പ് ഉൾപ്പെടെയുള്ള കേസുകളിൽ അദാനി ഗ്രൂപ്പ് സ്ഥാപകൻ ഗൗതം അദാനിക്കും, സാഗർ അദാനിക്കും എതിരായ അന്വേഷണത്തിൽ ഇന്ത്യയുടെ സഹായം തേടി യുഎസ്. യുഎസ് ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (എസ്ഇസി) ആണ് ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്. ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ചതായി റെ​ഗുലേറ്റർ ന്യൂയോർക്ക് ജില്ലാ കോടതിയെ അറിയിച്ചിട്ടുണ്ട്. അദാനിയും മറ്റ് ആരോപണവിധേയരും ഇന്ത്യയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. സെക്യൂരിറ്റീസ് തട്ടിപ്പ്, 265 മില്യൺ ഡോളറിൻ്റെ (ഏകദേശം 2200 കോടി) കൈക്കൂലി…

Read More

അദാനിക്കെതിരായ അഴിമതി ആരോപണം പ്രധാനമന്ത്രി നരേന്ദ്ര മോദി മറച്ചുവച്ചതായി രാഹുൽ ഗാന്ധി

ഇന്ത്യൻ വ്യവസായി ഗൗതം അദാനിക്കെതിരായ അഴിമതി ആരോപണം പ്രധാനമന്ത്രി നരേന്ദ്ര മോദി മറച്ചുവച്ചതായി കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്ത് ചോദ്യങ്ങൾ ചോദിക്കുമ്പോൾ പ്രധാനമന്ത്രി മൗനം പാലിക്കുകയും വിദേശത്ത് ചോദ്യങ്ങൾ ചോദിക്കുമ്പോൾ അത് വ്യക്തിപരമായ കാര്യമാണെന്ന് പറയുകയും ചെയ്യുന്നുവെന്ന് ‘എക്‌സി’ലെ പോസ്റ്റിൽ രാഹുൽ ​ഗാന്ധി പറഞ്ഞു. ‘രാജ്യത്ത് ചോദ്യങ്ങൾ ചോദിച്ചാൽ നിശ്ശബ്ദതയാണ്, വിദേശത്ത് ചോദ്യങ്ങൾ ചോദിച്ചാൽ അത് വ്യക്തിപരമായ കാര്യമാണ്! അമേരിക്കയിൽ പോലും മോദിജി അദാനിയുടെ അഴിമതി മറച്ചുവെച്ചു!’ -രാഹുൽ ഗാന്ധി ‘എക്സി’ൽ…

Read More

ആര്‍ഭാടങ്ങള്‍ എല്ലാം ഒഴിവാക്കി ‘അദാനി’ കല്യാണം; 10000 കോടി സാമൂഹിക സേവനത്തിന്

വൻ ആഘോഷങ്ങൾ ഒഴിവാക്കി മകന്‍റെ വിവാഹം ലാളിത്യത്തോടെ നടത്തി ശതകോടീശ്വരൻ ഗൗതം അദാനി. മകന്‍റെ വിവാഹത്തോടനുബന്ധിച്ച് 10,000 കോടി രൂപയാണ് സാമൂഹിക സേവനത്തിനായി അദാനി മാറ്റിവച്ചത്. ജീത് അദാനിയുടെ വിവാഹത്തിന് ആര്‍ഭാടങ്ങള്‍ എല്ലാം ഒഴിവാക്കുമെന്ന് അദാനി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. 10,000 കോടി രൂപയുടെ ഭൂരിഭാഗവും ആരോഗ്യ- വിദ്യാഭ്യാസ- നൈപുണി വികസന പദ്ധതികള്‍ക്കായി ചെലവഴിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അന്തര്‍ദേശീയ നിലവാരത്തിലുള്ള ആശുപത്രികളും മെഡിക്കല്‍ കോളേജുകളും ഉന്നതനിലവാരത്തിലുള്ള കെ-12 സ്‌കൂളുകളും ഈ തുക ഉപയോഗിച്ച് നിര്‍മിക്കും. ഗൗതം അദാനിയുടെ തീരുമാനം…

Read More

ചെന്നൈയിൽ അദാനിക്ക് എതിരായ പ്രതിഷേധത്തിന് അനുമതി നൽകിയില്ല ; മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അദാനിയുടെ ഏജൻ്റെന്ന് അറപ്പോർ ഇയക്കം

അദാനിക്കെതിരായ പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് ചെന്നൈ പൊലീസ്. അഴിമതിവിരുദ്ധ സംഘടനയായ അറപ്പോർ ഇയക്കത്തിന്‍റെ നേതൃത്വത്തിലുള്ള നാളത്തെ യോഗത്തിന് അനുമതിയില്ല.ഗതാഗത തടസ്സത്തിനു സാധ്യത എന്നാണ് വിശദീകരണം.സ്ഥിരംയോഗങ്ങൾ നടക്കുന്ന വള്ളുവർകോട്ടത്തിൽ ആയിരുന്നു വേദി.ഡിഎംകെ സഖ്യം സ്ഥിരമായി പ്രതിഷേധയോഗങ്ങൾ സംഘടിപ്പിക്കുന്ന ഇടമാണ്.സ്റ്റാലിൻ അദാനിയുടെ ഏജന്‍റെന്ന് തെളിഞ്ഞതായി അറപ്പോർ ഇയക്കം പറഞ്ഞു

Read More

കുരുക്ക് മുറുക്കി അമേരിക്ക;  ചോദ്യം ചെയ്യലിന് ഹാജരാകാൻ അദാനിക്ക് യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേ‍ഞ്ച് കമ്മീഷന്‍ നോട്ടീസ്

അദാനിക്ക് മേൽ കുരുക്ക് മുറുക്കി അമേരിക്ക. ​ഗൗതം അദാനിക്കും അനന്തരവൻ സാ​ഗർ അദാനിക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേ‍ഞ്ച് കമ്മീഷന്‍ നോട്ടീസയച്ചു. പാർലമെന്റിൽ വിഷയം ശക്തമായി ഉന്നയിക്കാനാണ് കോൺ​ഗ്രസ് തീരുമാനം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സൗരോർജ വൈദ്യുതി കരാർ ലഭിക്കാൻ 2200 കോടി രൂപ കൈക്കൂലി നൽകിയെന്ന കേസിലാണ് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന്റെ നടപടി. അദാനി ​ഗ്രൂപ്പിന്റെ സ്ഥാപകൻ ​ഗൗതം അദാനിക്കും അനന്തരവനും അദാനി ​ഗ്രീൻ എനർജി ലിമിറ്റഡിന്റെ എക്സിക്യുട്ടീവ്…

Read More

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് കേന്ദ്രസർക്കാർ നൽകിയ തുക വായ്പയാക്കി മാറ്റി; പിന്നിൽ അദാനിയെന്ന് സൂചന

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് കേന്ദ്രസർക്കാർ നൽകിയ തുക വായ്പയാക്കി മാറ്റി. 817 കോടിയുടെ ഫണ്ട് പലിശ സഹിതം തിരിച്ചടക്കണമെന്നാണ് കേന്ദ്ര സർക്കാർ ഉപാധിവെച്ചത്. കേന്ദ്രസർക്കാരിന്റെ ഈ മലക്കം മറിച്ചിലോടെ വിഴിഞ്ഞം പദ്ധതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന സൂചനയാണുള്ളത്. ഒക്ടോബർ അവസാന ആഴ്ചയിലാണ് കേന്ദ്രസർക്കാരിന്റെ ഈ തീരുമാനത്തിന്റെ വിവരം സംസ്ഥാന സർക്കാറിന് ലഭിക്കുന്നത്. കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ട് വായ്പയായാണ് നല്‍കിയത് എന്നാണ് കത്തില്‍ പറയുന്നത്. അങ്ങനെയെങ്കിൽ പലിശയുൾപ്പെടെ 10,000 കോടി രൂപയോളം സർക്കാർ തിരിച്ചടക്കേണ്ടിവരും. പണം വായ്പയായി തിരിച്ചടയ്ക്കാൻ…

Read More

അദാനിയുടെ 5 ബാങ്ക് അക്കൗണ്ടുകൾ സ്വിസ് അധികൃതർ മരവിപ്പിച്ചെന്ന് ഹിൻഡൻബെർഗ്; നിഷേധിച്ച് കമ്പനി

അദാനി ഗ്രൂപ്പിനെതിരെ സ്വിറ്റ്സർലൻഡിൽ അന്വേഷണം നടക്കുന്നുവെന്ന് ഹിൻഡൻബർഗ്. വിവിധ ബാങ്കുകളിലുള്ള അദാനിയുടെ 310 മില്യൺ ഡോളർ (ഏകദേശം 2573 കോടിയോളം രൂപ) മരവിപ്പിച്ചതായി ഹിൻഡൻബർഗ് റിപ്പോർട്ട് ചെയ്തു. 2021 മുതൽ കള്ളപ്പണ ഇടപാടിലും മറ്റും അന്വേഷണം നേരിടുന്നുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എന്നാൽ ആരോപണം അദാനി ഗ്രൂപ്പ് നിഷേധിച്ചു. സ്വിസ് ക്രിമിനൽ കോടതി പുതുതായി പുറത്തുവിട്ട വിവരങ്ങളെ ഉദ്ധരിച്ചു കൊണ്ടാണ് ഹിൻഡൻബർഗ് എക്സ് പ്ലാറ്റ്ഫോമിൽ കൂടി വിവരങ്ങൾ പങ്കുവെച്ചത്. സ്വിസ് മാധ്യമമായ ഗോതം സിറ്റിയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടതെന്നും…

Read More

അദാനിക്ക് എതിരായ അന്വേഷണം സെബി വേഗത്തിൽ പൂർത്തിയാക്കണം ; സുപ്രീംകോടതയിൽ ഹർജി സമർപ്പിച്ച് അഭിഭാഷകൻ

ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലിനോട് പ്രതികരിക്കാനില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ആരോപണവിധേയയായ വ്യക്തിയും സെബിയും പ്രതികരിച്ച് കഴിഞ്ഞെന്ന് ധനമന്ത്രാലയം സെക്രട്ടറി വ്യക്തമാക്കി. അദാനിക്കെതിരായ അന്വേഷണം സെബി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജിയെത്തി. അദാനിക്കെതിരെ അന്വേഷണം നടത്തുന്ന സെബിയുടെ ചെയര്‍പേഴ്സണെതിരായ ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തല്‍ വലിയ കോളിളക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിന് കേന്ദ്രം കൂട്ടു നിന്നെന്നും സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യം ശക്തമാക്കുമ്പോള്‍ സര്‍ക്കാര്‍ മൗനത്തിലാണ്. സെബി ചെയര്‍പേഴ്സണെ മാറ്റണമെന്ന ആവശ്യത്തോട് ധനമന്ത്രാലയം പ്രതികരിച്ചില്ല. സംഭവത്തോട് സെബിയും ആരോപണവിധേയയായ ചെയര്‍…

Read More

‌”ഇത് യഥാർത്ഥ അദാനി ശൈലി”; വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം.പി. മഹുവ മൊയ്ത്ര

ഹിൻഡെൻബർഗ് റിസർച്ചിന്റെ ആരോപണത്തിൽ പ്രതികരണവുമായി തൃണമൂൽ കോൺഗ്രസ് എം.പി. മഹുവ മൊയ്ത്ര. “‌ഇത് യഥാർത്ഥ അദാനി ശൈലി എന്നായിരുന്നു തൃണമൂൽ കോൺഗ്രസ് എം.പി. മെഹുവ മൊയ്ത്ര എക്സ് പ്ലാറ്റ് ഫോമിൽ കുറിച്ചത്. സെബി ചെയർമാൻ പോലും അദ്ദേഹത്തിന്റെ ഗ്രൂപ്പിൽ നിക്ഷേപകനാകുന്നു. ചങ്ങാത്ത മുതലാളിത്വം ഏറ്റവും ഉന്നതിയിൽ’- തൃണമൂൽ കോൺഗ്രസ് നേതാവ് മെഹുവ മൊയ്ത്ര എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. അതേസമയം കള്ളപ്പണമിടപാടുമായി ബന്ധപ്പെട്ട ആരോപണത്തിന് മേൽ അന്വേഷണം നടത്താൻ സി.ബി.ഐയോടും ഇ.ഡിയോടും മെഹുവ ആവശ്യപ്പെട്ടു. അദാനി ഗ്രൂപ്പ് കമ്പനികളിൽ…

Read More

ഹിൻഡെൻബർഗ് റിപ്പോർട്ട്; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം

‘സെബി’ ചെയർപേഴ്സൺ മാധബി പുരി ബുച്ചിന് അദാനി ഗ്രൂപ്പിന്‍റെ വിദേശത്തെ ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന ഹിൻഡൻബർഗ് റിസർച്ചിന്‍റെ വെളിപ്പെടുത്തൽ പാർലമെന്‍റിന്‍റെ സംയുക്ത സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്. അദാനിയുടെ ഓഹരിത്തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കുന്നതിൽ ‘സെബി’ കാണിക്കുന്ന വിമുഖത സുപ്രീംകോടതിയുടെ വിദഗ്ധസമിതി വരെ ചൂണ്ടിക്കാട്ടിയതാണെന്ന് കോൺഗ്രസ് പ്രസ്താവനയിൽ പറയുന്നു. ഗൗദം അദാനിയുടെ സഹോദരൻ വിനോദ് അദാനിയും അദ്ദേഹത്തിന്‍റെ അടുത്ത കൂട്ടാളികൾക്കും പങ്കുള്ള ബെർമുഡയും മൗറീഷ്യസും ആസ്ഥാനമായുള്ള ഓഫ്‌ഷോർ ഫണ്ടുകളിൽ സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച്ചും അവരുടെ ഭർത്താവും…

Read More