പാതിവില തട്ടിപ്പ്; പ്രതി അനന്തുകൃഷ്ണന്റെ റിമാൻഡ് കാലാവധി ഇന്നവസാനിക്കും: കോടതിയിൽ ഹാജരാക്കും

പാതിവില തട്ടിപ്പ് കേസിലെ പ്രധാന പ്രതി അനന്തുകൃഷ്ണന്റെ റിമാൻഡ് കാലാവധി ഇന്നവസാനിക്കും. അനന്തുവിനെ ഇന്ന് മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കും. കോട്ടയത്തെയും ഇടുക്കിയിലെയും കേസുകളന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യലിനായി അനന്തുവിനെ കസ്റ്റഡിയിൽ ആവശ്യപ്പെടും. അഞ്ചുദിവസത്തേക്കാണ് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലാവശ്യപ്പെടുക.  നിലവിൽ ഇടുക്കിയിൽ 22 കേസുകളാണ് അനന്തുവിനെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എറണാകുളത്തെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യൽ പൂർത്തിയാക്കി കഴിഞ്ഞ ദിവസം അനന്തുവിനെ കോടതിയിൽ ഹാജരാക്കിയിരുന്നു.   പണമിടപാട് രേഖകൾ വച്ചുളള  ചോദ്യം ചെയ്യലിൽ ആനന്ദകുമാറാണ് തട്ടിപ്പിന്റെ…

Read More

തിരുവനന്തപുരത്തെ കൂട്ടക്കൊല; പ്രതി അഫാൻ്റെ ചികിത്സയ്ക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കും

തലസ്ഥാനത്തെ കൂട്ടക്കൊല കേസിലെ പ്രതി അഫാൻ്റെ ചികിത്സയ്ക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കും. മരുന്ന്, മാനസികാരോഗ്യ വിദഗ്ധർ ഉൾപ്പെട്ട സംഘം പരിശോധിക്കും. ഒരു മാസമായി മദ്യപിക്കാറുണ്ടായിരുന്നെന്ന് പ്രതി ഡോക്ടർമാരോട് പറ‍ഞ്ഞു. ലഹരി ഉപയോഗിച്ചിട്ടില്ലെന്നും പ്രതി പറയുന്നു. അതേസമയം, അഫാൻ ലഹരി ഉപയോഗിച്ചതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഏത് തരം ലഹരിയാണ് ഉപയോഗിച്ചതെന്ന് തുടര്‍ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. പ്രതിയുടെ മാനസിക നിലയും പരിശോധിക്കും. ബന്ധുക്കളും കാമുകിയുമടക്കം അഞ്ച് പേരെയും ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചാണ്…

Read More

 വിശാഖപട്ടണം ചാരക്കേസ്; മൂന്നു പേരെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തതു

 വിശാഖപട്ടണം ചാരക്കേസിൽ മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റിലായി. മലയാളിയായ പിഎ അഭിലാഷിനെ കൊച്ചിയിൽ നിന്നാണ് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലെ ഉത്തര കന്നട ജില്ലയിൽ നിന്നും വേദൻ ലക്ഷ്മണ്‍ ടന്‍ഡേൽ, അക്ഷയ് രവി നായിക് എന്നിവരെയും പിടികൂടി. പിടിയിലായവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പാക് ചാരസംഘടനയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് എന്‍ഐഎ അറിയിച്ചു. അറസ്റ്റിലായ മൂന്നുപേരും കാര്‍വാര്‍ നാവിക സേന ആസ്ഥാനത്തെയും കൊച്ചി നാവിക സേനാ ആസ്ഥാനത്തെയും സുപ്രധാന വിവരങ്ങള്‍ കൈമാറുകയും അതിന് പണം കൈപ്പറ്റുകയും ചെയ്തെന്നാണ് എന്‍ഐയുടെ…

Read More