സൗഹൃദ മത്സരം ; സ്ലൊവേനിയയ്ക്ക് മുന്നിൽ കീഴടങ്ങി പോർച്ചുഗൽ

സൗഹൃദ മത്സരത്തിൽ സ്ലൊവേനിയക്ക് മുന്നിൽ അപ്രതീക്ഷിത തോല്‍വി വഴങ്ങി പോർച്ചുഗൽ . എതിരില്ലാത്ത രണ്ട് ഗോളിനാണ് സ്ലൊവേനിയ പോര്‍ച്ചുഗലിനെ തകര്‍ത്തു വിട്ടത്. രണ്ടാം പകുതിയിലാണ് സ്ലോവെനിയ രണ്ട് ഗോളുകളും നേടിയത്. റോബെർട്ടോ മാർട്ടിനെസിന്‍റെ പരിശീലനത്തിന് കീഴിൽ തുടരെ 11 മാച്ചുകൾ വിജയിച്ച ശേഷമാണ് പോർച്ചുഗലിന്‍റെ തോൽവി. മറ്റൊരു മത്സരത്തില്‍ നെതർലൻഡ്സിനെതിരെ ജർമനി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജയിച്ചു. 85-ാം ആം മിനിട്ടിൽ നേടിയ നാടകീയ ഗോളിന്റെ പിൻബലത്തിലാണ് പരമ്പരാഗത വൈരികൾക്കെതിരെ ജർമനി ജയം ഉറപ്പിച്ചത്.

ഇംഗ്ലണ്ട്-ബെൽജിയം മത്സരം സമനിലയിൽ അവസാനിച്ചു. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി. പതിനൊന്നാം മിനിട്ടിലും മുപ്പത്തിയാറാം മിനിട്ടിലുമായിരുന്ന ബെൽജിയത്തിന്റെ ഗോളുകൾ. ഇംഗ്ലണ്ടിനായി ടോണിയും ബെല്ലിംഗാമും ഗോൾ നേടി. ഇഞ്ചുറി ടൈമിന്‍റെ അവസാന മിനിട്ടിലായിരുന്നു ഇംഗ്ലണ്ടിന്‍റെ സമനില ഗോൾ

Leave a Reply

Your email address will not be published. Required fields are marked *