സെന്റ് ലൂഷ വീണു; കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കന്നി കിരീടവുമായി സെന്റ് ലൂഷ

കരീബിയന്‍ പ്രീമിയര്‍ ലീഗ് ടി20യിൽ കന്നി കിരീടം സ്വന്തമാക്കി സെന്റ് ലൂഷ കിങ്‌സ്. ഫൈനലില്‍ ഗയാന ആമസോണ്‍ വാരിയേഴ്‌സിനെ വീഴ്ത്തിയാണ് സെന്റ് ലൂഷ ചാംപ്യന്‍മാരായത്. ഫൈനലില്‍ 6 വിക്കറ്റിനാണ് സെന്റ് ലൂഷ കിങ്‌സ് കപ്പിൽവ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഗയാന നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തു. മറുപടിക്ക് ഇറങ്ങിയ സെന്റ് ലൂഷ 18.1 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് കണ്ടത്തിയാണ് ജയവും കിരീടവും ഉറപ്പിച്ചത്. ക്യാപ്റ്റനും ഓപ്പണറുമായ ഫാഫ് ഡുപ്ലെസിയും മികവുറ്റ പ്രകടനത്തിലൂടെ തിളങ്ങി. താരം 2 ഫോറും 1 സിക്‌സും സഹിതം 21 റണ്‍സാണെടുത്തത്.

51 റണ്‍സിനിടെ 4 വിക്കറ്റ് നഷ്ടമായ സെന്റ് ലൂഷയെ അഞ്ചാം വിക്കറ്റ് നഷ്ടപ്പെടുന്നതിൽ നിന്ന് പ്രതിരോധിച്ചത് റോസ്റ്റന്‍ ചെയ്‌സ്, ആരോണ്‍ ജോണ്‍സ് സഖ്യമായിരുന്നു. ചെയ്‌സ് 22 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും സഹിതം 39 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ആരോണ്‍ ജോണ്‍സ് 31 പന്തില്‍ 2 ഫോറും 4 സിക്‌സും സഹിതം 48 റണ്‍സുമായും പുറത്താകാതെ നിന്നു. 4 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തിയ നൂര്‍ മുഹമ്മദിന്റെ ബൗളിങാണ് ഗയാനയുടെ അടിത്തെറ്റിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *