സീസണിലെ ആദ്യ തോൽവിക്ക് പിന്നാലെ ഡൽഹി ക്യാപ്റ്റൻ അക്ഷറിന് പിഴ

ഐപിഎല്ലിൽ ഈ സീസണിലെ ആദ്യ തോൽവി വഴങ്ങിയതിനു പിന്നാലെ ഡൽഹി ക്യാപിറ്റൽസ് നായകൻ അക്ഷർ പട്ടേലിനു മറ്റൊരു തിരിച്ചടി കൂടി. സീസണിൽ നാല് തുടർ തോൽവികളുമായി അപരാജിതരായ മുന്നേറിയ ഡൽഹിയെ അവരുടെ തട്ടകത്തിൽ മുംബൈ ഇന്ത്യൻസ് വീഴ്ത്തുകയായിരുന്നു.മത്സരത്തിനു പിന്നാലെ അക്ഷറിനു 12 ലക്ഷം പിഴ ശിക്ഷയും. സ്ലോ ഓവർ റേറ്റിനാണ് താരത്തെ ശിക്ഷിച്ചത്.

ത്രില്ലിങ് പോരാട്ടത്തിൽ ഡൽഹി 12 റൺസ് തോൽവിയാണ് വഴങ്ങിയത്. 206 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡൽഹിയുടെ പോരാട്ടം 19 ഓവറിൽ 193 റൺസിൽ അവസാനിച്ചു.സെൻസേഷണൽ തിരിച്ചു വരവുമായി മലയാളി താരം കരുൺ നായർ ഡൽഹി ജേഴ്സിയിൽ സീസണിൽ ആദ്യമായി കളിച്ച് മിന്നും ബാറ്റിങ് പുറത്തെടുത്തു. താരം 40 പന്തിൽ 89 റൺസ് വാരി.

എന്നാൽ ടീമിനെ ജയത്തിലെത്തിക്കാൻ പിന്നീടെത്തിയവർക്ക് സാധിച്ചില്ല. അവസാന ഘട്ടത്തിൽ തുടരെ മൂന്ന് റണ്ണൗട്ടുകൾ ഡൽഹിയുടെ തോൽവി ഗതി നിർണയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *