വേ​ഗരാജാവായി നോഹ ലൈല്‍സ്; വിജയിച്ചത് ജീവിതത്തിൽ അലട്ടിയ രോ​ഗങ്ങളെയും തോൽപ്പിച്ചുകൊണ്ട്

പാരീസ് ഒളിംപിക്സിൽ റെക്കോര്‍ഡ് വേഗം കുറിച്ച് ലോകത്തിലെ ഏറ്റവും വേഗമേറിയ പുരുഷതാരമായി മാറിയ അമേരിക്കയുടെ നോഅ ലൈല്‍സിന്റെ എക്സ് പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. പുരുഷന്മാരുടെ 100 മീറ്ററില്‍ ത്രസിപ്പിക്കുന്ന മല്‍സരമായിരുന്നു പാരിസ് കണ്ടത്. ട്രാക്കിലിറങ്ങിയവരെല്ലാം അത്യുജ്വല പോരാട്ടം കാഴ്ചവച്ചതോടെ, ഫോട്ടോഫിനിഷിലാണ് മെഡൽ ജേതാക്കളെ നിർണയിച്ചത്. 9.784 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് കരിയറിലെ മികച്ച സമയം കണ്ടെത്തിയാണ് നോഅ ലൈല്‍സിന്റെ നേട്ടം.

എന്നാല്‍ ട്രാക്കിലെ കുതിപ്പിലൂടെ നോഹ പരാജയപ്പെടുത്തിയത് ഒപ്പം ഓടിയ താരങ്ങളെ മാത്രമല്ല, തന്നെ അലട്ടിയ രോഗങ്ങളെ കൂടിയാണ്. ഈ രോ​ഗങ്ങളെക്കുറിച്ചാണ് നോഅ എകസിൽ കുറിച്ചത്. താനൊരു ആസ്ത്മ രോഗിയാണെന്നും അലര്‍ജിയുണ്ടെന്നും നോഅ എഴുതി. ഒപ്പം ഡിസ്‌ലെക്സിയയും, എഡിഎച്ച്ഡിയും, ആന്‍സൈറ്റിയുമുണ്ട്. അതു മാത്രമല്ല കടുത്ത വിഷാദ രോഗത്തിലൂടെയാണ് ജീവിതം കടന്നു പോയതെന്നും നോഅ തുറന്നെഴുതി. എന്നാൽ ഈ പ്രതിബന്ധങ്ങളെയെല്ലാം പിന്നിലാക്കി നോഅ ട്രാക്കിലൂടെ വിജയത്തിലേക്ക് കുതിച്ചു. നിങ്ങളുടെ പരിമിതികളല്ല നിങ്ങള്‍ എന്താകണമെന്ന് നിശ്ചയിക്കുന്നത് എന്ന അടിക്കുറിപ്പോടെയായിരുന്നു നോഹയുടെ പോസ്റ്റ്. 

Leave a Reply

Your email address will not be published. Required fields are marked *