രാജസ്ഥാനെ തോളിലേറ്റി സഞ്ജു സാംസൺ; പ്ലേ ഓഫിൽ രാജസ്ഥാന്‍ റോയല്‍സ് റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിനെ നേരിടും

ഐപിഎൽ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു രാജസ്ഥാന്‍ റോയല്‍സ് പോരാട്ടം. 7:30ന് ആണ് മത്സരം. ഇരു ടീമുകളും നിർണായ പ്ലേ ഓഫ് മത്സരത്തിന് ഇറങ്ങുമ്പോൾ രാജസ്ഥാന്‍ റോയല്‍സിന്‍റെ ബാറ്റിംഗ് പ്രതീക്ഷ മുഴുവനും നായകൻ സഞ്ജു സാംസണിന്റെ ബാറ്റിംഗ്. ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ നാട്ടിലേക്ക് മടങ്ങുകയും യശസ്വി ജയ്സ്വാളിന്റെ പ്രകടനത്തിന് മങ്ങൽ ഏൽക്കുകയും ചെയ്തതോടെ സീസണില്‍ രാജസ്ഥാനെ ചുമലിലേറ്റിയത് സഞ്ജുവും റിയാന്‍ പരാഗും ചേര്‍ന്നായിരുന്നു.

അതുകൊണ്ട് തന്നെ ഇന്ന് ആര്‍സിബിക്കെതിരെ എലിമിനേറ്റര്‍ പോരാട്ടത്തിനിറങ്ങുമ്പോഴും സഞ്ജുവിന്‍റെയും പരാഗിന്‍റെ ബാറ്റിം​ഗിൽ തന്നെയാണ് രാജസ്ഥാന്‍റെ പ്രതീക്ഷ. മധ്യനിരയില്‍ സ്ഥിരത പുലര്‍ത്താത്ത ധ്രുവ് ജുറെലും റൊവ്‌മാന്‍ പവലും ഇതുവരെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ല. ഇതിന് മുമ്പ് 2022ലാണ് ആര്‍സിബിയും രാജസ്ഥാനും ഐപിഎല്‍ പ്ലേ ഓഫില്‍ ഏറ്റുമുട്ടിയത്. അന്ന് രണ്ടാം ക്വാളിഫയറില്‍ ആര്‍സിബിയെ തകർത്ത് രാജസ്ഥാന്‍ ഫൈനലിലേക്ക് കടന്നെങ്കിലും 21 പന്തില്‍ 23 റണ്‍സെ നായകനായ ആദ്യ സീസണില്‍ സഞ്ജുവിന് നേടാനായുള്ളു. 

Leave a Reply

Your email address will not be published. Required fields are marked *