യു എ ഇ: ഫിഫ ബീച്ച് സോക്കർ വേൾഡ് കപ്പ് ടൂർണമെന്റ് 2024 ഫെബ്രുവരിയിലേക്ക് നീട്ടിവെച്ചു

ദുബായിൽ വെച്ച് നടക്കാനിരുന്ന പന്ത്രണ്ടാമത് ഫിഫ ബീച്ച് സോക്കർ വേൾഡ് കപ്പ് ടൂർണമെന്റ് 2024 ഫെബ്രുവരിയിലേക്ക് നീട്ടിവെച്ചതായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബാൾ അസോസിയേഷൻസ് (FIFA) അറിയിച്ചു. പന്ത്രണ്ടാമത് ഫിഫ ബീച്ച് സോക്കർ വേൾഡ് കപ്പ് ടൂർണമെന്റ് ദുബായിൽ വെച്ച് 2023 നവംബർ 16 മുതൽ 26 വരെ സംഘടിപ്പിക്കുമെന്നാണ് FIFA നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഈ ടൂർണമെന്റ് 2024 ഫെബ്രുവരിയിലേക്ക് മാറ്റിവെക്കാൻ FIFA തീരുമാനിക്കുകയായിരുന്നു.

പുതിയ തീരുമാന പ്രകാരം പന്ത്രണ്ടാമത് ഫിഫ ബീച്ച് സോക്കർ വേൾഡ് കപ്പ് ടൂർണമെന്റ് ദുബായിൽ വെച്ച് 2024 ഫെബ്രുവരി 15 മുതൽ 25 വരെയുള്ള തീയതികളിലായിരിക്കും സംഘടിപ്പിക്കുന്നത്. FIFAയുടെ 24-മത് കൗൺസിൽ യോഗത്തിൽ വെച്ചാണ് ഈ തീരുമാനം അറിയിച്ചിരിക്കുന്നത്. 2009-ൽ ദുബായ് ഫിഫ ബീച്ച് സോക്കർ ലോകകപ്പിന് ആതിഥേയത്വം വഹിച്ചിരുന്നു. 14 വർഷത്തിന് ശേഷം ഈ ടൂർണമെന്റ് അതിന്റെ പന്ത്രണ്ടാം പതിപ്പിനായി അറബ് ലോകത്തേക്ക് തിരിച്ചുവരുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *