യുവേഫ പ്ലെയർ ഓഫ് ദ ഇയർ പുരസ്‌കാരം എർലിംങ് ഹാളണ്ടിന്; ഐറ്റാന ബൊന്‍മാറ്റി മികച്ച വനിതാ താരം

യുവേഫയുടെ പോയ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സ്ട്രൈക്കര്‍ എർലിങ് ഹാളണ്ടിന്. ലയണല്‍ മെസ്സിയേയും മാഞ്ചസ്റ്റർ സിറ്റിയിൽ തന്റെ സഹതാരമായ കെവിൻ ഡിബ്രൂയിനേയും മറികടന്നാണ് ഹാളണ്ട് പുരസ്‌കാരത്തിൽ മുത്തമിട്ടത്.കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കായി നടത്തിയ മിന്നും പ്രകടനങ്ങളാണ് ഹാളണ്ടിനെ പുരസ്‌കാരത്തിനർഹനാക്കിയത്. യുവേഫ ചാമ്പ്യന്‍സ് ലീഗ് അടക്കം മാഞ്ചസ്റ്റര്‍ സിറ്റിയുടെ മൂന്ന് സുപ്രധാന കിരീട നേട്ടങ്ങളി‍ല്‍ ഹാളണ്ട് നിര്‍ണ്ണായക പങ്കാണ് വഹിച്ചത്.

കഴിഞ്ഞ സീസണിൽ സിറ്റിക്കായി 52 ഗോളുകളാണ് ഹാളണ്ട് അടിച്ച് കൂട്ടിയത്. പ്രീമിയർ ലീഗിലെയും യുവേഫ ചാമ്പ്യൻസ് ലീഗിലും ഹാളണ്ട് തന്നെയായിരുന്നു ടോപ് സ്‌കോറർ.കഴിഞ്ഞ ദിവസം പി.എഫ്.എ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും ഹാളണ്ട് സ്വന്തമാക്കിയിരുന്നു. സ്പെയിനിന്‍റെ ഐറ്റാന ബൊന്‍മാറ്റിയാണ് മികച്ച വനിതാ താരം.മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോളക്കാണ് മികച്ച പരിശീലകനുള്ള പുരസ്കാരം.

Leave a Reply

Your email address will not be published. Required fields are marked *