മാച്ചിന് ശേഷം ആരാധകർ സ്റ്റേഡിയം വിട്ട് പോകരുതെന്ന് അറിയിപ്പ്! ധോണിയാണോ വിഷയം എന്ന് വൻ ചർച്ച

ഐപിഎല്ലിൽ രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തിന് മുമ്പ് ഒരു അറിയിപ്പുമായി ചെന്നൈ സൂപ്പർ കിംഗ്സ് എത്തിയിരിക്കുകയാണ്. ഇതാണ് ഇപ്പോൾ ആരാധകരുടെ ഇടയിൽ വൻ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. മത്സരത്തിന് ശേഷം ആരാധകരാരും സ്റ്റേഡിയം വിട്ട് പോകരുത് എന്നാണ് സിഎസ്കെ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇതോടെ ധോണിയെ സംബന്ധിച്ച എന്തോ അറിയിപ്പാണ് വരാനിരിക്കുന്നത് എന്ന് സംശയത്തിലാണ് ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകർ.

ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേ ഓഫിന് യോഗ്യത നേടിയില്ലെങ്കില്‍ ധോണിയുടെ അവസാന ഹോം മത്സരമാകും ഇന്നത്തേത് എന്ന് നി​ഗമനങ്ങളുണ്ട്. പലരും ധോണിയുടെ അവസാന മത്സരമാണിതെന്ന് കരുതുന്നുണ്ട്. ഇന്നത്തെ മത്സരത്തിന് ശേഷം ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനമുണ്ടാകും എന്ന് ചിലർ സിഎസ്കെയുടെ ട്വീറ്റിന് താഴെ കമന്‍റു ചെയ്തു. എന്നാൽ അതല്ല ധോണി വരും സീസണിലും കളിക്കും എന്ന പ്രഖ്യാപനമാണുണ്ടാകാൻ പോകുന്നതെന്ന് മറ്റു ചിലരും അഭിപ്രായപ്പെട്ടു. ധോണിയുമായി ബന്ധപ്പെട്ടല്ലാതെ, മറ്റെന്തിലും പരിപാടിക്കായാണോ ആരാധകരോട് സ്റ്റേഡിയത്തില്‍ തുടരാന്‍ ചെന്നൈ ടീം ആവശ്യപ്പെട്ടത് എന്ന് വ്യക്തമല്ല. എന്തായലും നിമിഷങ്ങളെണ്ണി കാത്തിരിക്കുകയാണ് ആര്ധകർ.

Leave a Reply

Your email address will not be published. Required fields are marked *