മക്കൾക്ക് ഐപിഎൽ ഉദ്ഘാടന മത്സരം കാണാൻ ആ​ഗ്രഹം, ടിക്കറ്റ് കിട്ടാൻ സഹായിക്കുമോ എന്ന് ആർ. അശ്വിൻ

മാർച്ച് 22ന് ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസണിന്റെ ഉദ്ഘാടന ചടങ്ങും, ചെന്നൈ സൂപ്പർ കിങ്സും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരവും കാണാൻ തന്റെ മക്കൾക്ക് ആ​ഗ്രഹമുണ്ടെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ആർ. അശ്വിൻ. എന്നാൽ ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റിന് വന്‍ ഡിമാന്‍ഡാണെന്നും താരം എക്സിൽ കുറിച്ചു. അതുകൊണ്ടു തന്നെ ടിക്കറ്റ് ലഭിക്കാനായി ചെന്നൈ സൂപ്പര്‍ കിങ്സിന്റെ സഹായം അഭ്യർഥിച്ചിരിക്കുകയാണ് അശ്വിൻ.

തിങ്കളാഴ്ച മുതലാണ് ഐപിഎൽ ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റുകൾ വിറ്റുതുടങ്ങിയത്. മത്സരത്തിന്റെ ഓഫ് ലൈൻ ടിക്കറ്റുകളുടെ വിൽപന തുടങ്ങിയിട്ടില്ല. അശ്വിൻ, വർഷങ്ങളോളം ചെന്നൈ സൂപ്പർ കിങ്സിനായി ഐപിഎല്ലിൽ കളിച്ചിട്ടുണ്ട്. നിലവിൽ അദ്ദേ​ഹം മലയാളി താരം സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയല്‍സിന്റെ അം​ഗമാണ്. ജയ്പൂരില്‍ രാജസ്ഥാൻ റോയൽസിനൊപ്പം പരിശീലനത്തിലാണ് അശ്വിൻ ഇപ്പോൾ. മാര്‍ച്ച് 24ന് ലക്നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ പോരാട്ടം.

Leave a Reply

Your email address will not be published. Required fields are marked *