ഭാവിയിൽ ബാലൻദ്യോറിൽ ആരൊക്കെ മുത്തമിടും? നാല് പേരുടെ പേര് പ്രവചിച്ച് സൂപ്പർ താരം റൊണാൾഡോ

ഭാവിയിൽ ആരൊക്കെ ബാലൻദ്യോറിൽ മുത്തമിടുമെന്ന് പ്രവചിച്ച് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്‍റെ യൂട്യൂബ് ചാനലിൽ മുൻ മാഞ്ചസ്റ്റർ താരം റിയോ ഫെർഡിനാന്‍റുമായി നടത്തിയ സംഭാഷണത്തിനിടെയാണ് റോണോ ബാലൻദ്യോന്‍ നേടാന്‍ സാധ്യതയുള്ള നാല് താരങ്ങളുടെ പേര് പറഞ്ഞത്.

എംബാപ്പെ സമീപകാലത്ത് മികച്ച രീതിയിൽ കളിക്കുന്നുണ്ട്. നിലവിൽ എംബാപ്പെ ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബിലാണ്. റയലിന് മികച്ചൊരു കോച്ചും പ്രസിഡന്റുമുണ്ട്. ഇത് കൊണ്ടൊക്കെ എംബാപ്പേക്ക് കാര്യങ്ങൾ എളുപ്പമാവും. ഒപ്പം ജൂഡ് ബെല്ലിങ്ഹാം, എർലിങ് ഹാളണ്ട്, ലമീൻ യമാൽ തുടങ്ങിയ യുവപ്രതിഭകളൊക്കെ ഭാവിയിൽ ബാലൻദ്യോർ പുര്സകാരം ചൂടുമെന്നും റോണോ പറഞ്ഞു.

30 പേരുടെ അന്തിമപട്ടികയാണ് ദിവസങ്ങൾക്ക് മുമ്പ് ഫ്രഞ്ച് മാഗസിന്‍ പുറത്ത് വിട്ടത്. എംബാപ്പെ, വിനീഷ്യസ്, ജൂഡ് ബെല്ലിങ്ഹാം, ലാമിൻ യമാൽ, നിക്കോ വില്യംസ്, എർലിങ് ഹാലണ്ട്, ടോണി ക്രൂസ് തുടങ്ങി സമീപ കാലത്ത് മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്ത പ്രമുഖരൊക്കെ പട്ടികയിലുണ്ട്. ലിയോണൽ മെസ്സിയുടേയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടേയും ആധിപത്യമവസാനിച്ചത് ഈ വർഷത്തെ അന്തിമ പട്ടിക പ്രഖ്യാപിച്ചതോടെയാണ്. 21 വർഷത്തിനിടെ ഇതാദ്യമായാണ് മെസ്സിയുടെയോ റൊണാൾഡോയുടെയോ പേര് ഇല്ലാതെ ഒരു പട്ടിക പുറത്ത് വരുന്നത്. എന്തായാലും റോണോയും മെസ്സിയുമില്ലാത്ത പട്ടികയിൽ ഇക്കുറി അവാര്‍ഡ് ആർക്കായിരിക്കും എന്ന ആകാംഷയിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *