ബോളിവുഡ് താരങ്ങളെല്ലാം മറിനിൽക്ക്, ബ്രാൻഡ് വാല്യുവിൽ മുന്നിൽ വിരാട് കോലി തന്നെ

ബോളിവുഡ് താരങ്ങളെയടക്കം പിന്തള്ളി ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബ്രാൻഡ് വാല്യു ഉള്ള താരമായി ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ വിരാട് കോലി. രൺവീർ സിങ്, ഷാറുഖ് ഖാൻ എന്നിവരെയാണ് കോലി പിന്തള്ളയത്. ഈ വർഷം കോലിയുടെ ബ്രാൻഡ് മൂല്യം 29 ശതമാനമാണ് വർധിച്ചത്. സെലിബ്രിറ്റി ബ്രാൻഡ് വാല്യുവേഷൻ റിപ്പോർട്ട് പ്രകാരമാണ് കോലി ഒന്നാമതെത്തിയിരിക്കുന്നത്. 227.9 മില്യൻ ഡോളറാണ് കോലിയുടെ ബ്രാൻഡ് വാല്യു.

രണ്‍വീർ സിങ്ങാണ് കോലിക്ക് തൊട്ടുപിന്നിലുള്ളത്. 203.1 മില്യൻ ഡോളറാണ് രണ്‍വീർ സിങ്ങിന്റെ ബ്രാൻഡ് മൂല്യം. അതേസമയം, ഷാറുഖ് ഖാനാണ് മൂന്നാമതുള്ളത്. 120.7 മില്യനാണ് താരത്തിന്റെ ബ്രാൻഡ് വാല്യു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായിരുന്ന സച്ചിൻ തെൻഡുൽക്കർ, മഹേന്ദ്ര സിങ് ധോണി, എന്നിവരും പട്ടികയിലുണ്ട്.

ട്വന്റി20 ലോകകപ്പ് മത്സരങ്ങൾ നടന്നുകൊണ്ടിരിക്കെ നിലവിൽ ഇന്ത്യൻ ടീമിനൊപ്പം ബാർബഡോസിലാണ് കോലി. അഫ്ഗാനിസ്ഥാനെതിരെ സൂപ്പർ 8 റൗണ്ടിൽ ഇന്ത്യയ്ക്ക് നാളെ മത്സരമുണ്ട്. ട്വന്റി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങളിൽ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം ഓപ്പണിങ് ബാറ്ററായാണു കോലി ഇറങ്ങിയത്. എന്നാൽ താരത്തിന് ഫോം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇന്ത്യൻ പ്രീമിയർ ലീഗിൽ റൺവേട്ടക്കാരിൽ ഒന്നാമതെത്തിയ കോലി ഓറഞ്ച് ക്യാപ് നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *