ബെലോട്ടെല്ലിയെ വേണ്ടന്ന് കേരള ബ്ലാസ്റ്റേഴ്‌സ്; കാരണമിതാണ്

മരിയോ ബെലോട്ടെല്ലിയെ വേണ്ടെന്നു വച്ച് ഐഎസ്എല്‍ ടീം കേരള ബ്ലാസ്റ്റേഴ്‌സ്. മുന്‍ ഇറ്റാലിയന്‍ സ്‌ട്രൈക്കറും മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ താരവുമായിരുന്ന മരിയോ ബെലോട്ടെല്ലിയെ സ്വന്തമാക്കാനുള്ള ശ്രമമാണ് കേരള ബ്ലാസ്റ്റേഴ്‌സ് അവസാനിപ്പിച്ചത്. തുര്‍ക്കി ക്ലബായ അഡന ഡെമിര്‍സ്‌പോറിലായിരുന്നു താരം കളിച്ചത്. ഒരു സീസണ്‍ മാത്രം കളിച്ച് ബെലോട്ടെല്ലി ടീമിന്റെ വിട്ടുപോവുകയായിരുന്നു. ഇതോടെ ബെലോട്ടെല്ലി നിലവില്‍ ഒരു ടീമിലും കളിക്കുന്നില്ല.

നിലവിൽ ഫ്രീ ഏജന്റായി നില്‍ക്കുന്ന താരം പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള ആലോചനയിലാണ്. ഇന്ത്യയിലേക്ക് വന്ന് ഒരു ഇന്ത്യന്‍ ക്ലബില്‍ കളിക്കാനാണ് താരം തീരുമാനിച്ചത്. പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിനായി ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ചില കാര്യങ്ങൾ കാരണം ആ ശ്രമം ഉപേക്ഷിക്കാന്‍ ക്ലബ് നിര്‍ബന്ധിതമായി എന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.

അടുത്ത കാലത്ത് അത്ര ഫോമിലായിരുന്നില്ല ബെലോട്ടെല്ലി. മാത്രമല്ല കളത്തിനകത്തും പുറത്തും താരത്തിന്റെ പെരുമാറ്റത്തേക്കുറിച്ചും സ്വഭാവത്തെ സംബന്ധിച്ചും അത്ര നല്ല ട്രാക്ക് റെക്കോര്‍ഡ് അല്ല ഉള്ളത്. ഒപ്പം താരത്തിനു നല്‍കേണ്ട പ്രതിഫലവും ഒരു വിഷയമാണ്. ഇതെല്ലാം കണക്കിലെടുത്താണ് ബ്ലാസ്‌റ്റേഴ്‌ പിന്‍മാറാൻ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *