ബാൽക്കണിയിൽ നിന്ന് വീണു; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന് ​ദാരുണാന്ത്യം

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഡേവിഡ് ജോൺസൺ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചു. 52 വയസായിരുന്നു. ബെംഗളൂരുവിലെ കോത്തനൂരിൽ ഉള്ള ഫ്ലാറ്റിന്‍റെ ബാൽക്കണിയിൽ നിന്നാണ് താഴേക്ക് വീണത്. ഫ്ലാറ്റലെ നാലാം നിലയിൽ നിന്ന് താഴെക്ക് വീഴുമ്പോൾ കുടുംബാംഗങ്ങൾ വീട്ടിൽ ഉണ്ടായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. രാവിലെ 11.15 നാണ് സംഭവം.

വിഷാദം അടക്കമുള്ള രോഗങ്ങൾ കഴിഞ്ഞ കുറച്ചു കാലമായി ഡേവിഡ് ജോൺസണെ അലട്ടിയിരുന്നു എന്ന് പൊലീസിന് കൊടുത്ത മൊഴിയിൽ കുടുംബാംഗങ്ങള്‍ പറയ്യുന്നുണ്ട്. 1996 ലാണ് പേസ് ബൗളറായിരുന്ന ജോണ്‍സണ്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ക്യാപ്റ്റൻ‍സിയില്‍ ആദ്യമായി ഇന്ത്യൻ കുപ്പായത്തില്‍ കളത്തിലിറങ്ങിയത്. രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ 152 റണ്‍സ് വഴങ്ങി 10 വിക്കറ്റെടുത്ത പ്രകടനമായിരുന്നു ജോണ്‍സണെ ഇന്ത്യന്‍ ടീമിലെത്തിച്ചത്.

മികച്ച പേസുണ്ടായിരുന്നെങ്കിലും സ്ഥിരതയും നിയന്ത്രണവുമില്ലാതിരുന്നത് ജോണ്‍സണ് കരിയറില്‍ വലിയ തിരിച്ചടിയായിരുന്നു. ആദ്യ രണ്ട് ടെസ്റ്റുകള്‍ക്ക് ശേഷം പിന്നീട് ജോണ്‍സണ് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചില്ല. ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകക്ക് വേണ്ടിയാണ് ജോണ്‍സണ്‍ കളിച്ചിരുന്നത്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം കോച്ചിംഗിലും ജോണ്‍സണ്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *