ബാഡ്മിന്റൺ വനിതാ ഡബിൾസ് ടീമിന് കേന്ദ്രം പരിശീലനത്തിന് ഒന്നരക്കോടി നല്‍കിയെന്ന വാർത്ത കള്ളമെന്ന് അശ്വിനി പൊന്നപ്പ

അശ്വിനി പൊന്നപ്പയുടെ വാക്കുകളാണ് ഇപ്പോൾ കായിക ലോകത്ത് ചർച്ചയാകുന്നത്. പാരീസ് ഒളിമ്പിക്‌സിന് മുന്നോടിയായുള്ള പരിശീലനത്തിന് അശ്വിനി പൊന്നപ്പ-തനിഷ വനിതാ ഡബിൾസ് ടീമിന് കേന്ദ്ര സർക്കാർ 1.5 കോടി രൂപ അനുവദിച്ചിരുന്നെന്ന വാദം കള്ളമാണെന്നാണ് ബാഡ്മിന്റൺ താരം അശ്വിനി പൊന്നപ്പ പറയ്യുന്നത്. കേന്ദ്ര സർക്കാർ ടീമിന് 1.5 കോടി രൂപ അനുവദിച്ചിരുന്നെ റിപ്പോർട്ടുകൾ വന്നിരുന്നു.

വസ്തുതകൾ ഇല്ലാതെ എങ്ങനെ ഒരു ലേഖനം എഴുതാനാകും? ഓരോരുത്തർക്കും ഒന്നരക്കോടി വീതം ലഭിച്ചോ? ആരിൽനിന്ന്‌, എന്തിനുവേണ്ടിയാണത്. ഞാൻ ഈ പണം സ്വകരിച്ചിട്ടില്ല. ഫണ്ടിങ്ങിനുള്ള ടോപ്‌സിലോ (TOPS) മറ്റേതെങ്കിലും സംഘടനയിലോ താൻ അംഗമായിരുന്നില്ലെന്നും അശ്വനി എക്സിൽ കുറച്ചു.

പാരീസ് ഒളിമ്പിക്‌സ് ബാഡ്മിന്റണിൽ വനിതാ ഡബിൾസിൽ ആശ്വിനിയും തനിഷയും ഗ്രൂപ്പ് ഘട്ടത്തിൽതന്നെ പുറത്തായിരുന്നു. മലയാളി താരം എച്ച്.എസ്. പ്രണോയിക്ക് 1.8 കോടിയും സാത്വിക്-ചിരാഗ് സഖ്യത്തിന് 5.62 കോടിയും ട്രെയിനിങ്ങിനായി ചെലവഴിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *