പ്ലേ ഓഫ് ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ്; മോഹന്‍ബഗാനെതിരെ ഇന്ന് കളത്തിലിറങ്ങും

ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ കേരളാ ബ്ലാസ്റ്റേഴ്സ് നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ മോ​ഹ​ൻ ബ​ഗാ​നെതിരെ ഇന്ന് ഇറങ്ങും. പോയിന്‍റ് പട്ടികയിൽ 17 കളിയിൽ 36 പോയിന്റുമായി രണ്ടാമതുള്ള മോ​ഹ​ൻ ബഗാനും, 29 പോയന്റുമായി 17 കളിയിൽ അഞ്ചാമതുള്ള ബ്ലാസ്റ്റേഴ്സും നേർക്കുനേരെത്തുമ്പോൾ മത്സരം കടുക്കുമെന്നുറപ്പ്. കൊച്ചിയിലെ കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി 7.30-നാണ് കിക്കോഫ്.

കൊൽക്കത്ത ടീമിനെതിരേ ഇന്നത്തേ ഹോം മത്സരം ജയിക്കാനായാൽ ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് ഏറക്കുറെ ഉറപ്പാക്കാം. ബ്ലാസ്റ്റേഴ്സിന്‍റെ സ്റ്റാർട്ടിംഗ് ഇലവനിൽ ഇന്ന് ചില മാറ്റങ്ങൾ ഉറപ്പാണ്. സീസണിൽ നാലാം മഞ്ഞക്കാർഡ് കണ്ട ലെഫ്റ്റ് ബാക്ക് നവോച്ച സിങ് ഇന്ന് ഇറങ്ങില്ല. ബംഗളൂരു എഫ്സിക്ക് എതിരായ മത്സരത്തിൽ 1-0 നു പരാജയപ്പെട്ട ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് സ്വന്തം തട്ടകത്തിൽ കരുത്തരായ മോ​ഹ​ൻ ബ​ഗാ​നെതിരെ ഇറങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *