പെനാൽറ്റി ഷൂട്ടൗട്ടിൽ ക്രൊയേഷ്യയെ വീഴ്ത്തി; യുവേഫ നേഷൻസ് കിരീടം സ്പെയിനിന്

യുവേഫ നേഷൻസ് കിരീടം സ്പെയിനിന്. പെനാൽറ്റി ഷൂട്ടൗട്ടിൽ ക്രൊയേഷ്യയെ 5-4ന് പരാജയപ്പെടുത്തിയാണ് സ്പെയിൻ കിരീടം നേടിയത്. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകൾക്കും ഗോൾ നേടാനായില്ല. ഷൂട്ടൗട്ടിൽ ലവ്റോ മയറിന്റെയും പെറ്റ്കോവിച്ചിന്റെയും കിക്കുകൾ സ്പാനിഷ് ഗോളി ഉനായ് സിമോൺ തടഞ്ഞു.

സ്പാനിഷ് താരം ലപോർട്ടയുടെ കിക്ക് പാഴായി. ഇതാദ്യമായാണ് സ്പെയിൻ യുവേഫ നേഷൻസ് കിരീടം നേടുന്നത്. ലീഗ് കിരീടത്തിനൊപ്പം ക്രൊയേഷ്യക്ക് തങ്ങളുടെ ആദ്യ അന്താരാഷ്ട്ര കിരീടമെന്ന സ്വപ്നം കൂടിയാണ് പാഴായത്. 2012 യൂറോ ചാമ്പ്യൻമാരായ ശേഷം 11 വർഷത്തിന് ശേഷമാണ് സ്പെയിൻ ഒരു അന്താരാഷ്ട്ര കിരീടം നേടുന്നത്. നെതർലൻഡ്സിനെ തോൽപ്പിച്ച് ഇറ്റലി മൂന്നാംസ്ഥാനക്കാരായി.

Leave a Reply

Your email address will not be published. Required fields are marked *