പാകിസ്ഥാന്‍ ടീമില്‍ വമ്പൻ അഴിച്ചു പണി; ബാബര്‍ അസമും, നസീം ഷായും, ഷഹീന്‍ അഫ്രീദിയുമെല്ലാം പുറത്ത്!

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള പാകിസ്ഥാന്‍ ടീമില്‍ വമ്പന്‍ അഴിച്ചു പണി. മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ അസം, പേസര്‍മാരായ ഷഹീന്‍ അഫ്രീദി, നസീം ഷാ എന്നിവരെ ടീമില്‍ നിന്നു ഒഴിവാക്കി. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 500നു മുകളില്‍ റണ്‍സടിച്ചിട്ടും പാകിസ്ഥാന്‍ തോറ്റിരുന്നു. പിന്നാലെ വന്‍ വിമര്‍ശനമാണ് മുന്‍ താരങ്ങളടക്കം ടീമിനെതിരെ ഉയര്‍ത്തിയത്.

പിന്നാലെയാണ് മുന്‍ രാജ്യാന്തര അംപയറായ അലിം ദാര്‍ ഉള്‍പ്പെടുന്ന പുതിയ സെലക്ഷന്‍ കമ്മിറ്റി ടീമില്‍ വന്‍ അഴിച്ചു പണി നടത്തിയത്. ആദ്യ ടെസ്റ്റില്‍ ടീമിന്റെ ബൗളിങ് പ്രകടനത്തെ പാക് നായകന്‍ ഷാന്‍ മസൂദും വിമര്‍ശിച്ചിരുന്നു. ഇതോടെയാണ് സുപ്രധാന പേസര്‍മാരായ അഫ്രീദിയേയും നസീമിനേയും മാറ്റിയത്. ബാബര്‍ അസം, ഷഹീന്‍ അഫ്രീദി, നസീം ഷാ എന്നിവർക്ക് പകരം കമ്രാന്‍ ഗുലം, ഹസീബുല്ല, മെഹ്‌റാന്‍ മുംതാസ് എന്നിവരാണ് ടീമിലെത്തിയത്. സ്പിന്നര്‍മാരായ സാജിദ് ഖാന്‍, നോമന്‍ അലി എന്നിവരും ടീമിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *