ടി20 പരമ്പര കിവീസിന്; യുഎഇയെ 32 റൺസിന് തോൽപിച്ചു

ദുബൈയിൽ നടന്ന ടി 20 പരമ്പര 2-1 ന് ന്യൂസിലൻഡ് സ്വന്തമാക്കി. ഇന്നലെ നടന്ന മൽസരത്തിൽ യുഎഇയെ 32 റൺസിന് തോൽപിച്ചാണ് കിവീസ് പരമ്പര സ്വന്തമാക്കിയത്. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലൻഡ് നേടിയ 166 റൺസിന്റെ വിജയലക്ഷ്യം മറികടക്കാൻ യുഎഇക്ക് ആയില്ല. നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 134 റൺസാണ് യുഎഇയുടെ സ്കോർ.

ഒരു സിക്സറും നാല് രണ്ട് ബൗണ്ടറിയുമടക്കം പുറത്താകാതെ 24 റൺസ് എടുത്ത മലയാളിതാരം ബാസിൽ ഹമീദും, 36 പന്തിൽ നിന്ന് 42 റൺസെടുത്ത അയാൻ അഫ്സൽ ഖാനും യുഎഇ നിരയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. ന്യൂസിലൻഡിന്റെ വിൽയങും, മാർക് ചാപ്മാനും അർധ സെഞ്ചറി നേടി.

Leave a Reply

Your email address will not be published. Required fields are marked *