ചാമ്പ്യൻസ് ട്രോഫി ; ടീം കിറ്റിലും ജേഴ്സിയിലും പാക്കിസ്ഥാൻ്റെ പേര് മാറ്റാൻ കഴിയില്ല , ഇന്ത്യയുടെ ആവശ്യം തള്ളി ഐസിസി

ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീം കിറ്റിലും ജേഴ്സിയിലും ആതിഥേയരാജ്യമായ പാകിസ്ഥാന്‍റേ പേര് വെക്കരുതെന്ന ഇന്ത്യയുടെ ആവശ്യം തള്ളി ഐസിസി. ചാമ്പ്യൻസ് ട്രോഫിയുടെ ഔദ്യോഗിക ലോഗോ ടീം കിറ്റുകളിലും ജേഴ്സിയിലും എല്ലാ ടീമുകളും പ്രദര്‍ശിപ്പിക്കണമെന്നും ഇത് ചെയ്യാത്ത ടീമുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഐസിസി പ്രതിനിധിയെ ഉദ്ധരിച്ച് എആര്‍വൈ സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്തു.

ചാമ്പ്യൻസ് ട്രോഫിക്കായി എത്തുന്ന എല്ലാ ടീമുകളും അവരുടെ കിറ്റുകളില്‍ ടൂര്‍ണമെന്‍റ് ലോഗോ പതിക്കണമെന്നത് നിര്‍ബന്ധമാണെന്നും ഐസിസി പ്രതിനിധി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പാകിസ്ഥാന്‍റെ പേരുള്ള ലോഗോ പതിക്കാനാകില്ലെന്ന തരത്തില്‍ യാതൊരു ആശയവിനിമയവും ഇന്ത്യൻ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ഭാഗത്തു നിന്നോ ഐസിസിയുടെ ഭാഗത്തുനിന്നോ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

ചാമ്പ്യൻസ് ട്രോഫയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് വേദിയാവുന്നത് ദുബായ് ആണെന്നതിനാല്‍ കിറ്റുകളില്‍ പാകിസ്ഥാന്‍ എന്ന് വെക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ബിസിസിഐയുടെ നിലപാട്. ഐസിസി ടൂര്‍ണമെന്‍റുകള്‍ക്ക് മുന്നോടിയായി നടത്തുന്ന ക്യാപ്റ്റന്‍മാരുടെ പതിവ് ഫോട്ടോ ഷൂട്ടിനും വാര്‍ത്താസമ്മേളനത്തിനും രോഹിത്തിനെ അയക്കേണ്ടെന്ന് ബിസിസിഐ നേരത്തെ തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *