കോപ്പ അമേരിക്ക ടൂർണമെന്റ് വരെ അർജന്റീനൻ പരിശീലകനായി സ്കെലോണി തുടരും

കോപ്പ അമേരിക്ക ടൂർണമെന്റ് വരെ അർജന്റീനൻ പരിശീലകനായി ലിയോണൽ സ്കെലോണി തുടർന്നേക്കും. അർജന്റീനിയൻ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. അർജന്റീനിയൻ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലൗഡിയോ ടാപിയ സ്കെലോണിയുമായി നടത്തിയ ചർച്ചയ്ക്ക് ഒടുവിലാണ് ഇക്കാര്യത്തിൽ ധാരണയായത്. കുറച്ച് ദിവസങ്ങൾക്കുള്ളിൽ അർജന്റീനിയൻ ഫുട്ബോൾ വ്യക്തമാക്കി.

ജൂൺ 20 മുതൽ ജൂലൈ 14 വരെയാണ് കോപ്പ അമേരിക്ക ടൂർണമെന്റ് നടക്കുക. കഴിഞ്ഞ നവംബറിൽ അർജന്റീനിയൻ പരിശീലക സ്ഥാനത്ത് തുടരുന്നതിൽ സംശയമുണ്ടെന്ന് സ്കെലോണി പറഞ്ഞിരുന്നു. മാറക്കാനയിൽ ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷമാണ് സ്കെലോണി ഇത്തരമൊരു പ്രസ്താവന നടത്തിയത്. എന്നാൽ സ്കെലോണി തുടരുമെന്നായിരുന്നു പിന്നീട് വന്ന റിപ്പോർട്ടുകൾ.2018ലാണ് അർജന്റീനൻ പരിശീലക സ്ഥാനത്തേയ്ക്ക് സ്കെലോണി എത്തിയത്. പിന്നാലെ അർജന്റീനയ്ക്ക് കോപ്പ അമേരിക്ക, ഫൈനലിസിമ, ഫിഫ ലോകകപ്പ് തുടങ്ങിയവ സ്കെലോണി നേടിക്കൊടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *