ഐപിഎല്ലിൽ ധോണിയുടെ അവസാന മത്സരമാകുമോ ഇന്നത്തേത്? മറുപടിയുമായി സൂപ്പര്‍ കിംഗ്‌സ് സിഇഒ

ഐപിഎൽ 17ാം സീസണിന് ചെന്നൈയിൽ ഇന്ന് കൊടിയേറുമ്പോൾ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സിനെ നയിക്കാൻ അമരത്ത് ധോണി ഉണ്ടാകില്ല. ഇന്നലെ അപ്രതീക്ഷിതമായാണ് ധോണി ചെന്നൈയുടെ ക്യാപ്റ്റൻ സ്ഥാനം ഒഴി‍ഞ്ഞു എന്ന അറിയപ്പ് വന്നത്. യുവതാരം ഋതുരാജ് ഗെയ്‌ക്‌വാദിനാണ് ധോണി ടീമിന്റെ നായക സ്ഥാനം കൈമാറിയത്. ഇതോടെ ആരാധകരുടെ മനസിൽ ഒരു ആശങ്ക ഉടലെടുക്കുകയായിരുന്നു.

സീസണിലെ ആദ്യ മത്സരത്തിന് മുമ്പേ ക്യാപ്റ്റൻസി മാറിയ ധോണി ഈ മത്സരത്തിന് പിന്നാലെ ഐപിഎല്ലിൽ നിന്ന് പിന്മാറുമോ എന്ന ആശങ്കയായിരുന്നു ആരാധകർക്ക്. എന്നാൽ ആരാധകര്‍ക്ക് ആശ്വസിക്കാം. ധോണി ഐപിഎൽ 2024 സീസണിലെ എല്ലാ മത്സരങ്ങളും കളിക്കുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഒ കാശി വിശ്വനാഥന്‍ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്‌ബസിനോട് വ്യക്തമാക്കി. മാത്രമല്ല, നായക സ്ഥാനം ഋതുരാജിനെ എൽപ്പിക്കാൻ ധോണി സ്വമേധയാ തീരുമാനിക്കുകയായിരുന്നു എന്നും അദേഹം പറഞ്ഞു. സീസണിന് മധ്യേ ധോണി വിരമിക്കല്‍ പ്രഖ്യാപിക്കില്ല എന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *