ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് മത്സരം. സീസണിൽ രണ്ടുകളിയിൽ മാത്രം തോറ്റ ഗുജറാത്ത് പത്ത് പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്താണ്. മൂന്ന് ജയവും നാല് തോൽവിയുമുള്ള കൊൽക്കത്ത ഏഴാം സ്ഥാനത്തും. ഇതിന് മുൻപ് ഏറ്റുമുട്ടിയപ്പോൾ ഗുജറാത്ത് രണ്ട് മത്സരത്തിലും കൊൽക്കത്ത ഒരു കളിയിലും ജയിച്ചു.
ഇന്ന് ജയിച്ചാൽ മുംബൈ ഇന്ത്യൻസിനെ മറികടന്ന് കൊൽക്കത്തയ്ക്ക് വീണ്ടും ആറാം സ്ഥാനത്തെത്താം. നിലവിൽ മുംബൈക്ക് എട്ട് പോയിന്റും കൊൽക്കത്തയ്ക്ക് ആറ് പോയിന്റുമാണുള്ളത്. ഗുജറാത്ത് പോയിന്റ് ലീഡ് വർധിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇന്നലെ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ വിജയത്തിന് പിന്നാലെയാണ് മുംബൈ ഇന്ത്യൻസ് ആറാം സ്ഥാനത്തേക്ക് കയറിയത്. എട്ട് മത്സരങ്ങൾ പൂർത്തിയാക്കിയ ടീമിന് ഇത്രയും തന്നെ പോയിന്റുണ്ട്.
നാല് വിജയവും നാല് തോൽവിയും. ചെന്നൈ അവസാന സ്ഥാനത്ത് തുടരുന്നു. എട്ട് മത്സരങ്ങളിൽ നാല് പോയിന്റ് മാത്രമാണ് ചെന്നൈക്ക്. എട്ട് മത്സരങ്ങളിൽ ആറെണ്ണം പരാജപ്പെട്ടു രണ്ട് മത്സരം മാത്രമാണ് ജയിച്ചത്. പഞ്ചാബ് കിംഗ്സിനെ തോൽപ്പിച്ച റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മൂന്നാം സ്ഥാനത്തേക്കും കയറി. എട്ട് മത്സരങ്ങൾ പൂർത്തിയാക്കിയ ആർസിബിക്ക് 10 പോയിന്റാണുള്ളത്. അഞ്ച് ജയവും മൂന്ന് തോൽവിയും. എട്ട് മത്സരങ്ങളിൽ മൂന്നാം തോൽവി ഏറ്റുവാങ്ങിയ പഞ്ചാബ് നാലാം സ്ഥാനത്താണ്. അവർക്കും പത്ത് പോയിന്റുണ്ടെങ്കിലും നെറ്റ് റൺറേറ്റ് അടിസ്ഥാനത്തിൽ ആർസിബിക്ക് പിന്നിലായി.
ഇരു ടീമുകളുടേയും സാധ്യതാ ഇലവൻ.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: സുനിൽ നരെയ്ൻ, ക്വിന്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), അജിൻക്യ രഹാനെ (ക്യാപ്റ്റൻ), വെങ്കടേഷ് അയ്യർ, അംഗ്കൃഷ് രഘുവംഷി, റിങ്കു സിംഗ്, ആന്ദ്രെ റസൽ, രമൺദീപ് സിംഗ്, ഹർഷിത് റാണ, ആന്റിച്ച് നോർജെ, വൈഭവ് അറോറ, വരുൺ ചക്രവർത്തി.
ഗുജറാത്ത് ടൈറ്റൻസ്: ശുഭ്മാൻ ഗിൽ (്ക്യാപ്റ്റൻ), സായ് സുദർശൻ, ജോസ് ബട്ട്‌ലർ (വിക്കറ്റ് കീപ്പർ), ഷെർഫാൻ റൂതർഫോർഡ്, ഷാരൂഖ് ഖാൻ, രാഹുൽ തെവാട്ടിയ, അർഷാദ് ഖാൻ, റാഷിദ് ഖാൻ, സായ് കിഷോർ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഇഷാന്ത് ശർമ്മ / വാഷിംഗ്ടൺ സുന്ദർ.