ഐപിഎല്ലിൽ ആര്‍സിബി-സിഎസ്‌കെ പോരിന് തടയിടാൻ മഴ; ബം​ഗളൂരുവിൽ ഓറഞ്ച് അലേര്‍ട്ട്

ബം​ഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ശനിയാഴ്ച്ച നടക്കാനിരിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു – ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരം മഴയെടുക്കാന്‍ സാധ്യത. ഈ മത്സരത്തിൽ ചെന്നൈയുടെ നെറ്റ് റണ്‍റേറ്റ് മറികടക്കുന്ന രീതിയില്‍ ജയിച്ചാല്‍ ആര്‍സിബിക്ക് പ്ലേ ഓഫ് ഉറപ്പിക്കാന്‍ സാധിക്കുമായിരുന്നു. എന്നാൽ കനത്ത മഴയാണ് വില്ലനായത്. ഇതോടെ ബംഗളൂരുവില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

മത്സരം നടക്കേണ്ട ശനി മുതല്‍ തിങ്കള്‍ വരെയാണ് ഓറഞ്ച് അലേര്‍ട്ട്. ശനിയാഴ്ച്ച 75 ശതമാനം മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം. അതും ഇടിയോടു കൂടിയ മഴ. മാത്രമല്ല രാത്രി എട്ട് മണി മുതല്‍ 11 വരെ മഴയുണ്ടാകുമെന്ന് പ്രവചിച്ചിരിക്കുന്നത്. അങ്ങനെയെങ്കിൽ കളി നടക്കാനിടയില്ല. അങ്ങനെ വന്നാൽ ടീമുകൾ പോയിന്റ് പങ്കിടേണ്ടി വരും. അപ്പോൾ 15 പോയിന്റോടെ ചെന്നൈ പ്ലേ ഓഫിന് യോഗ്യത നേടും. ആര്‍സിബിക്ക് 13 പോയിന്റ് മാത്രമെ നേടാന്‍ സാധിക്കൂ.

14 പോയിന്റുമായി ചെന്നൈ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. +0.528 നെറ്റ് റണ്‍റേറ്റുമുണ്ട്. ആര്‍സിബിയാകട്ടെ 12 പോയിന്റുമായി ആറാം സ്ഥാനത്താണ്. +0.387 നെറ്റ് റണ്‍റേറ്റാണ് ആര്‍സിബിക്ക്. നെറ്റ് റണ്‍റേറ്റില്‍ വലിയ വ്യത്യാസമില്ലാത്തതിനാൽ ചെന്നൈക്കെതിരായ മത്സരത്തില്‍ 18 റണ്‍സിന്റെ വ്യത്യാസത്തിലെങ്കിലും ജയിച്ചാല്‍ ആര്‍സിബിക്ക് പ്ലേ ഓഫില്‍ കടക്കാന്‍ സാധിക്കുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *