ഏഷ്യൻ കപ്പിനൊരുങ്ങി സൗദി അറേബ്യ; ന്യൂകാസിൽ സ്റ്റേഡിയത്തിൽ സൗദി ടീമുകളിറങ്ങും

ന്യൂകാസിൽ യുണൈറ്റഡിന്റെ സ്റ്റേഡിയത്തിൽ രണ്ട് അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ കളിക്കാൻ സൗദി അറേബ്യക്ക് പ്രീമിയർ ലീഗിന്റെ അനുമതി. കോസ്റ്റിക്ക, ദക്ഷിണ കൊറിയ ടീമുകളുമായി സെപ്തംബറിലാകും മത്സരം. എഎഫ്‌സി ഏഷ്യൻ കപ്പിനുള്ള സൗദിയുടെ ഒരുക്കങ്ങളുടെ ഭാഗമായാണിത്. സൗദി അറേബ്യക്ക് ഓഹരി പങ്കാളിത്തമുള്ള ക്ലബ്ബാണ് ന്യൂ കാസിൽ. കോസ്റ്റിക്ക, ദക്ഷിണ കൊറിയ ടീമുകളുമായി സൗഹൃദ മത്സരം.

ന്യൂകാസിൽ യുണൈറ്റഡിന്റെ സ്റ്റേഡിയത്തിൽ രണ്ട് അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ കളിക്കുമെന്ന് പ്രീമിയർ ലീഗ് ക്ലബ് ഇന്നലെ രാത്രിയാണ് അറിയിച്ചത്. സെപ്തംബർ എട്ടിന് കോസ്റ്റാറിക്ക, സെപ്തംബർ 12ന് ദക്ഷിണ കൊറിയയേയും ടീമുകളെ സൗദി ദേശീയ ടീം നേരിടും. യു.കെയിലെ ന്യൂ കാസിൽ ക്ലബ്ബിന്റെ സെന്റ് ജെയിംസ് പാർക്കിലാണ് മത്സരങ്ങൾ.

ന്യൂകാസിൽ ക്ലബ്ബിന്റെ ഭൂരിപക്ഷം ഓഹരിയും സൗദി ഭരണകൂടത്തിന്റെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റേതാണ്. 2024 ജനുവരിയിൽ ഖത്തറിൽ നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പിനുള്ള സൗദിയുടെ ഒരുക്കങ്ങളുടെ ഭാഗമാണിത്. 1996-ൽ ആണ് സൗദി അറേബ്യ അവസാനമായി ഏഷ്യൻ കപ്പ് നേടിയത്. ഫുട്ബോൾ രംഗത്ത് റെക്കോർഡ് നിക്ഷേപങ്ങൾ നടത്തുന്ന സൗദിയുടെ ടീം ഇത്തവണ മികച്ച ഫോമിലാണ് ഇറങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *