ഏഷ്യാ കപ്പിലെ സമ്മർദം മറികടക്കാൻ വിചിത്ര രീതിയുമായി ബംഗ്ലാദേശ് യുവതാരം; തീയിലൂടെ നടക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഏഷ്യാ കപ്പിൽ മാനസിക സമ്മർദം ഒഴിവാക്കുവാൻ വിചിത്ര രീതി പരീക്ഷിച്ച് ബം​ഗ്ലാദേശ് ക്രിക്കറ്റ് താരം മുഹമ്മദ് നയീം.23 കാരനായ യുവതാരം മുഹമ്മദ് നയീം തീയിലൂടെ നടന്നാണ് മാനസിക കരുത്ത് ആർജിക്കുന്നത്. ചെരുപ്പുകൾ ഉപയോ​ഗിക്കാതെ തീയിലൂടെ നടക്കുന്ന താരത്തിന്റെ വിഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

ട്രെയ്നറിന്റെ നിർദ്ദേശപ്രകാരം ആയാസ രഹിതമായാണ് താരം തീയിലൂടെ നടക്കുന്നത്. മറ്റുള്ളവർ താരത്തെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ക്രിക്കറ്റിന്റെ മൂന്ന് രൂപങ്ങളിലുമായി നയീം 40 മത്സരങ്ങളാണ് ബംഗ്ലാദേശിന് വേണ്ടി കളിക്കുന്നത്. 849 റൺസും താരം നേടിയിട്ടുണ്ട്. ബം​ഗ്ലാദേശ് ടീമിൽ ഓപ്പണിങ്ങ് ബാറ്ററുടെ റോളാണ് നയീമിനുള്ളത്.

ആ​ഗസ്റ്റ് 30 നാണ് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമാകുക. അഫ്​ഗാനിസ്ഥാനും ശ്രീലങ്കയും ഉൾപ്പെടുന്ന ​ഗ്രൂപ്പ് ബിയിലാണ് ബം​ഗ്ലാദേശ് ഏഷ്യാ കപ്പ് കളിക്കുന്നത്. ശ്രീലങ്കയ്ക്കെതിരെ ഓ​ഗസ്റ്റ് 31 നാണ് ബം​ഗ്ലാദേശിന്റെ ആദ്യ മത്സരം.

Leave a Reply

Your email address will not be published. Required fields are marked *